ഒട്ടാവ : ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജറുടെ വധവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുമെന്നും അന്വേഷണത്തിൽ ഇന്ത്യയ്ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെളിഞ്ഞാൽ രാജ്യത്തിന്റെ പരമാധികാരത്തിന് മേലുണ്ടായ ലംഘനത്തിനെതിരെയുള്ള നടപടികളിലേക്ക് നീങ്ങേണ്ടി വന്നേക്കാമെന്നും കനേഡിയൻ പ്രതിരോധ മന്ത്രി ബിൽ ബ്ലെയർ.
ഒരു കനേഡിയൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് ബില്ലിന്റെ പ്രതികരണം. ഇന്ത്യയുമായുള്ള ബന്ധം പ്രധാനമാണ്. ഇൻഡോ - പസഫിക് മേഖലയിൽ ഇന്ത്യയുമായുള്ള നിർണായക സഹകരണം മുന്നോട്ടുകൊണ്ടു പോകാനാണ് കാനഡ ആഗ്രഹിക്കുന്നത്. എന്നാൽ, നിജ്ജർ വധത്തിൽ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടു വരാനുള്ള ഉത്തരവാദിത്വം തങ്ങൾക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിജ്ജർ വധവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങൾക്കുമിടെയിൽ നയതന്ത്ര ഭിന്നത രൂക്ഷമായി തുടരുന്നതിനിടെയാണ് ബില്ലിന്റെ പ്രതികരണം. നിരോധിത സംഘടനയായ ഖാലിസ്ഥാൻ ടൈഗർ ഫോഴ്സ് തലവനായിരുന്ന നിജ്ജർ കഴിഞ്ഞ ജൂൺ 18നാണ് കാനഡയിലെ സറെയിലെ സിഖ് ഗുരുദ്വാരയ്‌ക്ക് മുന്നിൽ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |