തിരുവനന്തപുരത്ത് എക്സൈസ്, RPF പരിശോധനയിൽ 15.14 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ സ്റ്റെപ്പിനടിയിൽ ഒരു ബോക്സിൽ സൂക്ഷിച്ചിരുന്ന നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ചെന്നൈ തിരുവനന്തപുരം മെയിലിൽ ആണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് സംശയിക്കുന്നു. പുതുതായി അനുവദിച്ച വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് പരിശോധനകൾ കർശനമാക്കിയതിനാൽ അന്യ സംസ്ഥാനത്തു നിന്ന് കൊണ്ടുവന്ന കഞ്ചാവ് ഒളിപ്പിച്ചു വച്ച ശേഷം പ്രതി രക്ഷപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം.
എക്സൈസ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ബി എൽ ഷിബുവിന്റെ പാർട്ടിയും, RPF SI വർഷ മീനയുടെ നേതൃത്വത്തിലുള്ള Crime Prevention & Detection Squad അംഗങ്ങളും ചേർന്നാണ് സംയുക്ത പരിശോധന നടത്തിയത്. CCTV ഫൂട്ടേജ് ഉൾപ്പെടെ പരിശോധിച്ച് പ്രതിയെ കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിച്ചു.
എക്സൈസ് ഇൻസ്‌പെക്ടർ രതീഷ്. ആർ, പ്രിവെന്റീവ് ഓഫീസർമാരായ അനിൽകുമാർ, സന്തോഷ്‌കുമാർ, സിവിൽ എക്സൈസ് ഓഫീസർ സുരേഷ്ബാബു, വനിത സിവിൽ എക്സൈസ് ഓഫീസർ ഷാനിദ, RPF അസി. സബ് ഇൻസ്‌പെക്ടർമാരായ ജോജി ജോസഫ്, M.T ജോസ്, പ്രയ്‌സ് മാത്യു, ഹെഡ് കോൺസ്റ്റബിൾ നിമോഷ്, കോൺസ്റ്റബിൾമാരായ മനു, ജെറിൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |