SignIn
Kerala Kaumudi Online
Tuesday, 05 December 2023 10.32 AM IST

മണിപ്പൂർ സംഘർഷം; കാണാതായ മെയ്‌തി വിഭാഗത്തിൽപ്പെട്ട രണ്ട് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടു, ചിത്രങ്ങൾ പ്രചരിക്കുന്നു

hijam-linthoingambi

ഇംഫാൽ: കാണാതായ മണിപ്പൂരി വിദ്യാർത്ഥികൾ കൊല്ലപ്പെടുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ പുറത്ത്. ജൂലായ് ആറ് മുതലാണ് രണ്ട് വിദ്യാർത്ഥികളെ കാണാതായത്. മെയ്‌തി വിഭാഗത്തിൽപ്പെട്ട ഹിജാം ലിന്തോയിങ്കമ്പി (17), ഫിജാം ഹേംജിത്ത് (20) എന്നിവരാണ് മരിച്ചത്. ഇവരുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

വിദ്യാർത്ഥികൾ പുല്ല് വളർന്നുകിടക്കുന്ന പ്രദേശത്ത് ഇരിക്കുന്നതായാണ് ഒരു ചിത്രത്തിൽ കാണുന്നത്. അവരുടെ പിന്നിൽ ആയുധധാരികളായ രണ്ടുപേരെ കാണാം. പ്രചരിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു ചിത്രത്തിൽ രണ്ട് വിദ്യാർത്ഥികളുടെയും മൃതദേഹങ്ങളാണ് കാണുന്നത്. ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെ ഇവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയവർക്കെതിരെ എത്രയും വേഗം നടപടി സ്വീകരിക്കുമെന്ന് മണിപ്പൂർ മുഖ്യമന്ത്രി എൻ ബിരേൻ സിംഗ് സംസ്ഥാനത്തെ ജനങ്ങൾക്ക് ഉറപ്പ് നൽകി.

സംസ്ഥാന പൊലീസ്, കേന്ദ്ര സുരക്ഷാ ഏജൻസികളുമായി സഹകരിച്ച് കൊലയാളികൾക്കായുള്ള അന്വേഷണം നടത്തുകയാണ്. പൊതുജനങ്ങൾക്ക് നീതി ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. ഈ ഹീനമായ കുറ്റകൃത്യത്തിന്റെ ഉത്തരവാദികളെ കണ്ടെത്തി കടുത്ത ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, HIJAM LINTHOINGAMBI, MANIPUR, MURDER, ARREST
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.