SignIn
Kerala Kaumudi Online
Friday, 13 December 2019 1.33 PM IST

പത്തരമാറ്റ് പരാജയങ്ങൾ

world-cup-
world cup

വി​ജ​യ​ങ്ങ​ൾ​ ​മാ​ത്ര​മ​ല്ല,​ ​ചാ​മ്പ്യ​ന്മാ​രെ​ ​സൃ​ഷ്ടി​ക്കു​ന്ന​ത് ​വി​ജ​യ​ത്തേ​ക്കാ​ൾ​ ​തി​ള​ക്ക​മേ​റി​യ​ ​ചി​ല​ ​പ​രാ​ജ​യ​ങ്ങ​ൾ​ ​ആ​രാ​ധ​ക​ ​ഹൃ​ദ​യ​ങ്ങ​ളി​ൽ​ ​ചി​ല​രെ​ ​ചാ​മ്പ്യ​ന്മാ​രാ​ക്കും.​ ​ക​ഴി​ഞ്ഞ​ ​രാ​ത്രി​ ​ക്രി​ക്ക​റ്റ് ​ലോ​ക​ക​പ്പി​ൽ​ ​ഇം​ഗ്ള​ണ്ടും​ ​വിം​ബി​ൾ​ഡ​ൺ​ ​ടെ​ന്നി​സി​ൽ​ ​നൊ​വാ​ക്ക് ​ജോ​ക്കോ​വി​ച്ചും​ ​സാ​ങ്കേ​തി​ക​മാ​യി​ ​ചാ​മ്പ്യ​ന്മാ​രാ​യ​പ്പോ​ഴും​ ​കാ​യി​ക​ ​പ്രേ​മി​ക​ളു​ടെ​ ​ഹൃ​ദ​യം​ ​ക​വ​രു​ന്ന​തി​ൽ​ ​ജേ​താ​ക്ക​ളാ​യ​ത് ​ന്യൂ​സി​ല​ൻ​ഡ് ​ടീ​മും​ ​റോ​ജ​ർ​ ​ഫെ​ഡ​റ​റു​മാ​ണ്.​ ​ലോ​ഡ്സി​ലും​ ​ആ​ൾ​ ​ഇം​ഗ്ള​ണ്ട് ​ക്ള​ബി​ലു​മാ​യി​ ​പ​ത്ത​ര​മാ​റ്റ് ​തി​ള​ക്ക​മു​ള്ള​ ​പ​രാ​ജ​യ​ങ്ങ​ളാ​ണ് ​അ​വ​ർ​ ​ര​ചി​ച്ച​ത്.

കിരീടമില്ലാത്ത കിവി രാജാക്കന്മാർ

അ​ൻ​സാ​ർ​ ​ എ​സ്.​ ​രാ​ജ്
ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ ​ഇം​ഗ്ള​ണ്ട് ​ക്രി​ക്ക​റ്റ് ​ടീം​ ​ഏ​ക​ദി​ന​ ​ലോ​ക​ക​പ്പ് ​കി​രീ​ടം​ ​ഏ​റ്റു​വാ​ങ്ങു​മ്പോ​ൾ​ ​തൊ​ട്ട​പ്പു​റ​ത്ത് ​നി​റ​മി​ഴി​ക​ളോ​ടെ​ ​നി​ന്ന​ ​ന്യൂ​സി​ല​ൻ​ഡ് ​ടീ​മും​ ​സംയുക്ത ജേതാക്കളായി​ ആ​ ​കി​രീ​ട​ത്തി​ൽ​ ​ഉ​മ്മ​വ​യ്ക്കാ​ൻ​ ​യോ​ഗ്യ​രാ​യി​രു​ന്നി​ല്ലേ​?​ 12​-ാ​മ​ത് ​ലോ​ക​ക​പ്പി​ന് ​കൊ​ടി​യി​റ​ങ്ങു​മ്പോ​ൾ​ ​ആ​രാ​ധ​ക​ ​മ​ന​സ്സു​ക​ളി​ൽ​ ​ഈ​ ​ചോ​ദ്യം​ ​അ​ല​യ​ടി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു.
100​ ​നി​ശ്ചി​ത​ ​ഓ​വ​റു​ക​ളി​ലും​ ​ര​ണ്ട് ​സൂ​പ്പ​ർ​ ​ഓ​വ​റു​ക​ളി​ലു​മാ​യി​ ​ന​ട​ന്ന​ ​ക​ളി​യി​ൽ​ ​തീ​രു​മാ​നി​ക്കാ​ൻ​ ​ക​ഴി​യാ​തി​രു​ന്ന​ ​ജേ​താ​വി​നെ​ ​ബൗ​ണ്ട​റി​ക​ളി​ലൂ​ടെ​ ​തി​ര​ഞ്ഞെ​ടു​ത്ത​തി​ന്റെ​ ​സാം​ഗ​ത്യം​ ​ത​ന്നെ​ ​ക്രി​ക്ക​റ്റ് ​ലോ​ക​ത്ത് ​ചോ​ദ്യം​ ​ചെ​യ്യ​പ്പെ​ടു​ന്നു.​ ​മ​ഴ​ ​നി​യ​മം​ ​കൊ​ണ്ട് ​വി​ജ​യ​ത്തി​ലേ​ക്ക് ​ഇ​ര​ച്ചെ​ത്തി​യ​ ​ടീ​മി​നെ​ ​തോ​ൽ​പ്പി​ച്ച​ ​ച​രി​ത്രം​ ​ലോ​ക​ക​പ്പി​നു​ണ്ട്.​ ​അ​തു​പോ​ലെ​ ​ന്യാ​യം​ ​ന​ട​പ്പി​ലാ​ക്കാ​ൻ​ ​നോ​ക്കു​മ്പോ​ൾ​ ​നീ​തി​ ​നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ ​സ്ഥി​തി​യാ​ണ് ​കി​വീ​സി​നും​ ​സം​ഭ​വി​ച്ച​തെ​ന്ന് ​ചി​ന്തി​ക്കു​ന്ന​വ​ർ​ ​കു​റ​വ​ല്ല.​ ​വി​ജ​യി​യെ​ ​നി​ശ്ച​യി​ക്കാ​ൻ​ ​റ​ൺ​റേ​റ്റും​ ​റൗ​ണ്ട് ​റോ​ബി​ൻ​ ​ലീ​ഗി​ലെ​ ​നേ​ർ​ക്കു​നേ​ർ​ ​പോ​രാ​ട്ട​ ​ഫ​ല​വും​ ​ന​ഷ്ട​മാ​യ​ ​വി​ക്ക​റ്റു​ക​ളു​ടെ​ ​എ​ണ്ണ​വു​മൊ​ക്കെ​യാ​യി​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​കു​റ​ച്ചു​കൂ​ടി​ ​നീ​തി​ക​ര​ണ​മു​ള്ള​ ​ഘ​ട​ക​ങ്ങ​ൾ​ ​മ​റ്റു​ ​പ​ല​തു​മു​ണ്ടാ​യി​രി​ക്കു​മ്പോ​ൾ​ ​ബൗ​ണ്ട​റി​ക​ളു​ടെ​ ​എ​ണ്ണം​കൊ​ണ്ട് ​ന്യൂ​സി​ല​ൻ​ഡ് ​ബൗ​ണ്ട​റി​ക്ക​പ്പു​റ​ത്തേ​ക്ക് ​പോ​കു​ന്ന​ത് ​എ​ങ്ങ​നെ​ ​ആ​രാ​ധ​കഹൃദയങ്ങ​ൾ​ ​ത​ക​ർ​ക്കാ​തി​രി​ക്കും?
ഈ​ ​ലോ​ക​ക​പ്പി​ൽ​ ​ഇ​ന്ത്യ​യെ​ ​തോ​ൽ​പ്പി​ച്ച​ ​ര​ണ്ട് ​ടീ​മു​ക​ൾ​ ​ഏ​റ്റു​മു​ട്ടു​മ്പോ​ൾ​ ​പ​തി​വ് ​ലോ​ക​ക​പ്പ് ​ഫൈ​ന​ലു​ക​ൾ​പോ​ലെ​ ​ഏ​ക​പ​ക്ഷീ​യ​മാ​യ​ ​ഒ​രു​ ​മ​ത്സ​ര​മാ​യി​രു​ന്നി​ല്ല​ ​ലോ​ഡ്സി​ലേ​ത്.​ ​ഒ​ട്ടും​ ​വി​ട്ടു​കൊ​ടു​ക്കാ​ത്ത​ ​ര​ണ്ട് ​ടീ​മു​ക​ളു​ടെ​ ​ഇ​ഞ്ചോ​ടി​ഞ്ച് ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ​ ​നി​ശ്ചി​ത​ 50​ ​ഓ​വ​റു​ക​ളി​ലും​ ​സൂ​പ്പ​ർ​ ​ഓ​വ​റി​ലും​ ​സ്കോ​ർ​ ​തു​ല്യ​മാ​യി​ ​എ​ന്ന​ ​അ​പൂ​ർ​വ്വ​ത​യ്ക്ക് ​ഈ​ ​ലോ​ക​ക​പ്പ് ​വേ​ദി​യാ​യി.​ ​ഇ​നി​യൊ​രു​പ​ക്ഷേ,​ ​ഒ​രു​ ​ലോ​ക​ക​പ്പ് ​ഫൈ​ന​ലി​ലും​ ​ഈ​ ​അ​പൂ​ർ​വ​ത​ ​ഉ​ണ്ടാ​വാ​ൻ​ ​ഇ​ട​യി​ല്ല.
ആ​തി​ഥേ​യ​രെ​ന്ന​ ​ആ​നു​കൂ​ല്യ​മു​ണ്ടാ​യി​ട്ടും​ ​ഭാ​ഗ്യ​ത്തി​ന്റെ​ ​അ​ക​മ്പ​ടി​യോ​ടെ​യാ​ണ് ​ക​പ്പി​ൽ​ ​മു​ത്ത​മി​ടാ​ൻ​ ​ഇം​ഗ്ള​ണ്ടി​ന് ​ക​ഴി​ഞ്ഞ​തെ​ന്ന് ​പ​റ​യാ​തെ​ ​വ​യ്യ.​ ​ചേ​സിം​ഗി​ലെ​ ​അ​വ​സാ​ന​ ​ഓ​വ​റു​ക​ളി​ൽ​ ​ന്യൂ​സി​ലാ​ൻ​ഡി​ന്റെ​ ​കൈ​യി​ൽ​ ​നി​ന്ന് ​സി​ക്സാ​യി​ ​മാ​റി​യ​ ​ക്യാ​ച്ചും​ ​ഓ​വ​ർ​ത്രോ​യി​ലൂ​ടെ​ ​ബൗ​ണ്ട​റി​യി​ലെ​ത്തി​യ​ ​പ​ന്തു​മൊ​ക്കെ​ ​നി​ർ​ഭാ​ഗ്യ​ത്തി​ന്റെ​ ​ല​ക്ഷ​ണ​ങ്ങ​ളാ​യി​രു​ന്നു.​ ​സെ​മി​യി​ൽ​ ​ധോ​ണി​യെ​ ​റ​ൺ​ ​ഔ​ട്ടാ​ക്കി​യ​ ​മാ​ർ​ട്ടി​ൻ​ ​ഗ​പ്ടി​ൽ​ ​സൂ​പ്പ​ർ​ ​ഓ​വ​റി​ന്റെ​ ​അ​വ​സാ​ന​ ​പ​ന്തി​ൽ​ ​റ​ൺ​ ​ഔ​ട്ടാ​യ​തി​ലൂ​ടെ​ ​കി​വീ​സി​ന് ​കൈ​മോ​ശം​ ​വ​ന്ന​ ​ക​പ്പ് ​മ​റ്റൊ​രു​ ​കൗ​തു​ക​മാ​യി.​ 50​-ാം​ ​ഓ​വ​റി​ലെ​ ​അ​വ​സാ​ന​ ​പ​ന്തി​ൽ​ ​ജ​യി​ക്കാ​ൻ​ ​ര​ണ്ട് ​റ​ൺ​സ് ​വേ​ണ്ടി​യി​രു​ന്ന​പ്പോ​ൾ​ ​ര​ണ്ടാം​ ​റ​ൺ​സ് ​നേ​ടി​യാ​ണ് ​മാ​ർ​ക്ക്വു​ഡ് ​റ​ൺ​ ​ഔ​ട്ടാ​കു​ന്ന​ത്.​ ​സൂ​പ്പ​ർ​ ​ഓ​വ​റി​ൽ​ ​അ​വ​സാ​ന​ ​പ​ന്തി​ൽ​ ​ജ​യി​ക്കാ​നു​ള്ള​ ​ര​ണ്ടാം​ ​റ​ൺ​സ് ​പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന് ​മു​മ്പാ​ണ് ​ഗ​പ്ടി​ൽ​ ​റ​ൺ​ ​ഔ​ട്ടാ​കു​ന്ന​ത്.
ഫൈ​ന​ലി​ലെ​ ​അ​പൂ​ർ​വ​ ​സാ​മ്യ​ത്തി​ന്റെ മ​കു​ടോ​ദാ​ഹ​ര​ണ​മാ​യി​രു​ന്നു​ ​ഇ​ത്.​ ​സെ​മി​യി​ൽ​ ​ധോ​ണി​യെ​ ​റ​ൺ​ ​ഔ​ട്ടാ​ക്കി​ ​ഇ​ന്ത്യ​യു​ടെ​ ​വ​ഴി​യ​ട​ച്ച​ ​ഗ​പ്ടി​ലി​ന് ​ഫൈ​ന​ലി​ൽ​ ​ഇ​തേ​ ​രീ​തി​യി​ൽ​ ​മ​ട​ങ്ങേ​ണ്ടി​ ​വ​ന്ന​തി​നെ​ ​ക​ളി​യു​ടെ​ ​കാ​വ്യ​നീ​തി​യെ​ന്നു​ത​ന്നെ​ ​പ​റ​യാം.
ടൂ​ർ​ണ​മെ​ന്റി​ലെ​ ​മി​ക​ച്ച​ ​താ​ര​ത്തി​നു​ള്ള​ ​പു​ര​സ്കാ​രം​ ​കേ​ൻ​ ​വി​ല്യം​സ​ണി​ന് ​സ​മ്മാ​നി​ക്കു​ന്ന​തി​ൽ​ ​സം​ഘാ​ട​ക​ർ​ക്ക് ​മ​റ്റൊ​ന്നും​ ​ആ​ലോ​ചി​ക്കാ​ൻ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല.​ ​കാ​ര​ണം​ ​ക്യാ​പ്ട​നെ​ന്ന​ ​നി​ല​യി​ൽ​ ​ഒ​രു​ ​ലോ​ക​ക​പ്പി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​റ​ൺ​സ് ​നേ​ടു​ന്ന​തി​ൽ​ ​റെ​ക്കാ​ഡ് ​കു​റി​ച്ച​ ​(518​)​ ​വി​ല്യം​സ​ന്റെ​ ​നാ​യ​ക​ശേ​ഷി​ ​വെ​ളി​വാ​യ​ ​ടൂ​ർ​ണ​മെ​ന്റാ​യി​രു​ന്നു​ ​ഇ​ത്.​ ​സൂ​പ്പ​ർ​ ​താ​ര​ങ്ങ​ളു​ടെ​ ​അ​തി​പ്ര​സ​ര​മി​ല്ലാ​ത്ത,​ ​വ​മ്പ​ൻ​ ​പ്ര​തീ​ക്ഷ​ക​ളു​ടെ​ ​ഭാ​ര​മി​ല്ലാ​ത്ത​ ​കി​വി​ക​ളെ​ ​ചി​ട്ട​യാ​യ​ ​പ്ര​ക​ട​ന​ത്തി​ലൂ​ടെ​ ​ഫൈ​ന​ൽ​ ​വ​രെ​ ​എ​ത്തി​ക്കാ​ൻ​ ​വി​ല്യം​സ​ണി​ന് ​ക​ഴി​ഞ്ഞു.​ ​ഇ​ന്ത്യ​യ്ക്കെ​തി​രാ​യ​ ​സെ​മി​യി​ലും​ ​പ​ന്നീ​ട് ​ഫൈ​ന​ലി​ലും​ ​വ​മ്പ​ൻ​ ​സ്കോ​റി​ലെ​ത്താ​ൻ​ ​ക​ഴി​യാ​തി​രു​ന്നി​ട്ടും​ ​പ്ര​തി​രോ​ധി​ച്ചു​ ​നി​ൽ​ക്കാ​നു​ള്ള​ ​മ​ന​ക്ക​രു​ത്താ​ണ് ​കി​വി​ക​ളെ​ ​ചാ​മ്പ്യ​ൻ​മാ​ർ​ക്കൊ​പ്പം​ ​ത​ന്നെ​ ​ഹൃ​ദ​യ​ത്തി​ൽ​ ​പ്ര​തി​ഷ്ഠി​ക്കാ​ൻ​ ​ആ​രാ​ധ​ക​രെ​ ​പ്രേ​രി​പ്പി​ക്കു​ന്ന​ത്.
ഐ.​സി.​സി​യു​ടെ​ ​ക​ണ​ക്കു​പു​സ്ത​ക​ത്തി​ൽ​ ​ഈ​ ​ക​പ്പി​ന​വ​കാ​ശി​ ​ഇം​ഗ്ള​ണ്ടു​ ​ത​ന്നെ​യാ​ണ്.​ ​പ​ക്ഷേ,​ ​ത​ങ്ങ​ളു​ടേ​തും​ ​കൂ​ടി​യാ​ണ് ​ഈ​ ​ക​പ്പെ​ന്ന് ​ഓ​രോ​ ​ക്രി​ക്ക​റ്റ് ​ആ​രാ​ധ​ക​നെ​യും​ ​കൊ​ണ്ട് ​പ​റ​യി​ച്ച​ശേ​ഷ​മാ​ണ് ​വി​ല്യം​സ​ണും​ ​കൂ​ട്ട​രും​ ​കി​വീ​സി​ലേ​ക്ക് ​മ​ട​ങ്ങു​ന്ന​ത്.

ഇംഗ്ളീഷ് കിരീട ധാരണത്തിനു പിന്നിലെ ഘടകങ്ങൾ

1 ടോസ് നേടിയ ന്യൂസിലൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തത് മഴയുടെ സ്വാധീനം സെമിയിലേതുപോലെ ഫൈനലിലും ഉണ്ടാകുമെന്ന് കരുതിയാണ്. വിക്കറ്റ് പോകാതെ ബാറ്റ് ചെയ്യേണ്ടുന്നതിന്റെ ആവശ്യകത അവർ സെമിയിൽ നിന്ന് പഠിച്ചിരുന്നു. പക്ഷേ, അവസാന ഓവറുകളിൽ കുറച്ചുകൂടി വേഗത്തിൽ സ്കോർ ചെയ്യാൻ കഴിഞ്ഞില്ല.

2. സെമിയിൽ ഇന്ത്യയ്ക്ക് സംഭവിച്ചതുപോലെ ഇംഗ്ളണ്ടിന്റെ മുൻനിര വിക്കറ്റുകൾ വേഗം വീഴ്ത്താൻ കിവീസിനു കഴിഞ്ഞു. പക്ഷേ, ധോണി, ജഡേജ സഖ്യം തകർന്നതുപോലെ ബെൻസ്റ്റോക്സും ബട്‌ലറും പുറത്താകുന്ന നിമിഷത്തിന് വേണ്ടിയുള്ള അവരുടെ കാത്തിരിപ്പ്. സ്റ്റോക്സ് അവസാന പന്തുവരെ നിന്നതിനാൽ പ്രതീക്ഷിച്ച ഫലം ചെയ്തില്ല.

3. 49-ാം ഓവറിൽ ബൗണ്ടറി ലൈനിൽ ക്യാച്ചെടുത്ത ശേഷം ബൗൾട്ടിന്റെ കാൽ ലൈനിൽ തട്ടിയതും ഫൈനൽ ഓവറിൽ രണ്ടാം റൺസ് പൂർത്തിയാക്കുന്നതിനിടെ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടിയ ത്രോ ബൗണ്ടറിയിലേക്ക് പാഞ്ഞ് ആറ് റൺസ് കിട്ടിയതും ഇംഗ്ളണ്ടിന് അനുഗ്രഹമായി.

അവസാന പന്തിൽ ജയിക്കാൻ രണ്ട് റൺസ് വേണ്ടിയിരുന്നപ്പോൾ ബൗൾട്ടിന്റെ ബാൾ ഉയർത്തിയടിച്ച് ക്യാച്ച് നൽകാതെ ഗ്രൗണ്ട് ഷോട്ടിന് ശ്രമിച്ച സ്റ്റോക്സിന്റെ മനസാന്നിധ്യമാണ് സൂപ്പർ ഓവറിലേക്ക് നീട്ടിയത്.

ജൊഫ്ര ആർച്ചറിനെ സൂപ്പർ ഓവറിലേക്ക് നിയോഗിച്ചത് ഇംഗ്ളണ്ടിന്റെ തുറുപ്പുചീട്ടായിരുന്നു. രണ്ടും കല്പിച്ച് ബാറ്റ് ചെയ്ത നിഷം സിക്സടിച്ചിട്ടും മനസാന്നിധ്യം കൈവിടാതെ പന്തെറിയാൻ ആർച്ചർക്ക് കഴിഞ്ഞു.

ലോകകപ്പ് ജേതാക്കൾ

1975 - വെസ്റ്റ് ഇൻഡീസ്

1979 - വെസ്റ്റ് ഇൻഡീസ്

1983 - ഇന്ത്യ

1987 - ആസ്ട്രേലിയ

1992 - പാകിസ്ഥാൻ

1996 - ശ്രീലങ്ക

1999 - ആസ്ട്രേലിയ

2003 - ആസ്ട്രേലിയ

2007 - ആസ്ട്രേലിയ

2011 - ഇന്ത്യ

2015 - ആസ്ട്രേലിയ

2019 - ഇംഗ്ളണ്ട്

ലോകകപ്പ് ഡ്രീം ഇലവൻ

രോഹിത് ശർമ്മ (വൈസ് ക്യാപ്ടൻ), ജാസൺ റോയ്, കേൻവില്യംസൺ (ക്യാപ്ടൻ), ഷാക്കിബ് അൽഹസൻ, ബെൻ സ്റ്റോക്സ്, ജെയിംസ് നിഷം, അലക്സ് കാരേ (വിക്കറ്റ് കീപ്പർ), മിച്ചൽ സ്റ്റാർക്ക്, ജൊഫ്ര ആർച്ചർ, ലോക്കീ ഫെർഗൂസൺ, ജസ്‌പ്രീത് ബുംറ.

6

ലോകകപ്പ് നേടുന്ന ആറാമത്തെ ടീമാണ് ഇംഗ്ളണ്ട്. വെസ്റ്റ് ഇൻഡീസ്, ഇന്ത്യ, ആസ്ട്രേലിയ, പാകിസ്ഥാൻ ശ്രീലങ്ക എന്നിവരാണ് മറ്റ് ജേതാക്കൾ.

ഓവർത്രോയിൽ വിവാദം

50-ാം ഓവറിലെ ഓവർത്രോ ബൗണ്ടറിയിൽ ഇംഗ്ളണ്ടിന് ആറ് റൺസ് നൽകിയതിനെതിരെ മുൻ അമ്പയർ സൈമൺ ടൗഫൽ ഉൾപ്പെടെയുള്ളവർ വിയോജിപ്പുമായി രംഗത്ത്. സ്റ്റോക്സ് രണ്ടാം റൺസ് പൂർത്തിയാക്കുന്നതിനു മുമ്പാണ് ബാൾ ബാറ്റിൽ തട്ടി ബൗണ്ടറിയിലേക്ക് പോയതെന്നതിനാൽ അഞ്ച് റൺസ് കൊടുത്താൽ മതിയാക്കുകുമായിരുന്നുവെന്നാണ് ടോഫൽ ചൂണ്ടിക്കാട്ടിയത്.

ആർക്കെങ്കിലും ഒരാൾക്ക് കിരീടം നൽകിയല്ലേ പറ്റൂ. നിർഭാഗ്യവശാൽ അത് ഞങ്ങളല്ലാതെ പോയി. ഇംഗ്ളണ്ട് എങ്ങനെയാണ് ജയിച്ചതെന്ന് എനിക്കറിയില്ല.

-കേൻ വില്യംസൺ

മ​ത്സ​ര​ത്തി​ന് ​മു​മ്പ് ​ആ​ദി​ൽ​ ​റ​ഷീ​ദ് പറഞ്ഞപോലെ അ​ല്ലാ​ഹു​ ​ഞങ്ങൾക്കൊ​പ്പ​മു​ണ്ടാ​യി​രുന്നു. ​ എന്റെ ഐ​റി​ഷ് ​ഭാ​ഗ്യ​വും​ തുണയായി​. പി​ന്നെ ടൂർണമെന്റ് നി​യമങ്ങൾ ഞങ്ങളല്ലല്ലോ നി​ശ്ചയി​ക്കുന്നത്.
-​ഇ​യോ​ൻ​ ​മോ​ർ​ഗൻ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, WORLD CUP
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.