യാത്ര ചെയ്യാൻ ഇഷ്ടപ്പെടാത്തവരായി ആരും തന്നെയുണ്ടാകണമെന്നില്ല. എന്നാൽ അതൊരു സാഹസിക യാത്രയാണെങ്കിൽ കൗതുകം ഇരട്ടിക്കുമല്ലോ. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുളള യാത്രാപ്രേമികളെ ഒരു പോലെ ആകർഷിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുന്ന കെട്ടിടമാണ് 'സാത്തോൺ യുണീക് ടവർ'.
ടൂറിസ്റ്റുകളുടെ പറുദീസ എന്ന വിളിപ്പേരുളള ബാങ്കോക്കിൽ 26 വർഷമായി ആളില്ലാതെ ഒഴിഞ്ഞ് കിടക്കുന്ന 49 നിലകൾ ഉളള ഒരു കൂറ്റൻ കെട്ടിടമാണിത്. എന്തുകൊണ്ടാണ് ഈ പടുകൂറ്റൻ കെട്ടിടത്തിന് ഗോസ്റ്റ് ടവർ എന്ന പേരുകൂടി ലഭിച്ചതെന്ന് നോക്കാം.
ബാങ്കോക്കിന്റെ സംസ്‌കാരത്തെയും ജനജീവിതത്തെയും പ്രതിനിധീകരിക്കേണ്ട ഈ അംബരചുംബി ഇപ്പോൾ നാശത്തിന്റെ വക്കിലാണ്. എന്നാലും സാഹസികർ കെട്ടിടത്തിൽ കയറി നിരവധി വീഡിയോകൾ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. 1990ൽ പ്രസിദ്ധ തായ്ലാൻഡ് ആർക്കിടെക്ടായ രംഗ്സൻ ടോർസുവനാണ് ഈ കെട്ടിടത്തിന്റെ ആശയം കൊണ്ടുവന്നത്. ബാങ്കോക്കിലെ 'ഉന്നതർക്കായുളള ആഡംബര ഭവനം' എന്ന സ്വപ്നമായിരുന്നു അദ്ദേഹം ഈ ആശയത്തിലൂടെ മുന്നിൽ കണ്ടിരുന്നത്.അങ്ങനെയാണ് കെട്ടിടത്തിന്റെ പണിതത്.
The Sathorn Unique Tower, once a place of luxury and prestige, became scorned by a scandal in 1993 that sent shockwaves across the political landscape of Thailand.
— Science Channel (@ScienceChannel) April 19, 2022
🗺️ #MysteriesOfTheAbandoned
🗓️ 9p ET on Science Channel pic.twitter.com/MUx5tzOZs5
എന്നാൽ സാഹചര്യങ്ങൾ ടോർസുവാന്റെ സ്വപ്നങ്ങൾ തകർക്കുകയായിരുന്നു.1993 ൽ അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ വധിക്കാൻ പദ്ധതിയിട്ടു എന്ന സംശയത്തെ തുടർന്ന് പൊലീസ് അദ്ദേഹത്തെ ഇരുമ്പഴിക്കുളളിലാക്കി. 2008ൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കോടതി പ്രഖ്യാപിക്കുകയുണ്ടായി. ഇത് രാജ്യത്ത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു.
രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി ഈ ബഹുനില കെട്ടിടത്തെയും സാരമായി ബാധിച്ചു. എൺപത് ശതമാനത്തോളം പണികഴിപ്പിച്ച കെട്ടിടം എങ്ങുമെത്താതെ പോകുകയായിരുന്നു. പൂർത്തീകരിക്കാത്ത കെട്ടിടത്തിൽ പ്രേതബാധയുണ്ട് എന്ന ചില കിംവദന്തികൾ സാത്തോൺ ടവറിനെ ബാധിക്കുകയും ചെയ്തു.
2014ൽ ഡിസംബറിൽ കെട്ടിടത്തിന്റെ 43 -ാം നിലയിൽ സ്വീഡിഷ് വംശജനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതോടെ ജനങ്ങളുടെ ഭീതി കൂടി.സൂര്യോദയം ക്യാമറയിൽ പകർത്താനായി കെട്ടിടത്തിൽ കടന്ന ഫോട്ടോഗ്രഫർക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. കാലം കടന്നുപോകും തോറും ടവറിനെപ്പറ്റിയുളള ഭീതി ജനിപ്പിക്കുന്ന കഥകൾ പരക്കാൻ തുടങ്ങി. 2017 ൽ പുറത്തിറങ്ങിയ ഹൊറർ ചിത്രം ""ദ പ്രോമിസ്"" ഇവിടെയാണ് ചിത്രീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |