പാലക്കാട്: കൊടുമ്പ് പഞ്ചായത്തിലെ കരിങ്കരപ്പുള്ളിയിൽ പാടശേഖരത്തിൽ നിന്ന് യുവാക്കളുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് രണ്ട് യുവാക്കളുടെ മൃതദേഹം പാടത്ത് കുഴിച്ചിട്ടതായി കണ്ടെത്തിയത്. ഈ മൃതദേഹങ്ങൾ ആരുടേതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. നാളെ തഹസീൽദാരുടെ സാന്നിദ്ധ്യത്തിൽ പൊലീസ് മൃതദേഹം പുറത്തെടുക്കും.
കരിങ്കരപ്പുള്ളിയ്‌ക്കടുത്ത് വെനേലി ഭാഗത്ത് അടിപിടിക്കേസിൽ നാല് യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിൽ രണ്ടുപേർ കരിങ്കരപ്പുള്ളിയിലെ ബന്ധുവീട്ടിൽ താമസിച്ചിരുന്നു. ഇവരെ കാണാതായിരുന്നതായും ഇവരുടെ മൃതദേഹമാണ് കിട്ടിയതെന്നും സംശയമുണ്ട്. അടിപിടികേസിൽ പ്രതിയായ മറ്റ് രണ്ടുപേരിൽനിന്ന് പൊലീസ് എടുത്ത മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |