ന്യൂഡൽഹി: അയോദ്ധ്യയിൽ നിർമ്മിക്കുന്ന രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ പ്രധാന മൂർത്തിയായ രാമലല്ലയെ (ബാലനായ ശ്രീരാമൻ) ജനുവരി 22ന് പ്രതിഷ്‌ഠിക്കും. ചടങ്ങിലേക്ക് രാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് പ്രധാനമന്ത്രിയെ ക്ഷണിക്കും. 24ന് ശേഷം ക്ഷേത്രം വിശ്വാസികൾക്ക് തുറന്നു കൊടുക്കും.
136 സനാതന പാരമ്പര്യങ്ങളിൽ നിന്നുള്ള 25,000 ഹിന്ദു മതനേതാക്കളെ ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് രാം മന്ദിർ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് അറിയിച്ചു. 10,000 വിശിഷ്‌ടാതിഥികളും ഉണ്ടാകും. ചടങ്ങുകൾ ജനുവരി 14 ന് മകരസംക്രാന്തി മുതൽ 10 ദിവസം നീണ്ടു നിൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |