SignIn
Kerala Kaumudi Online
Sunday, 03 December 2023 2.20 PM IST

'ജലസുരക്ഷ' വിജയം: ആഴത്തിൽ മുങ്ങിത്തപ്പാൻ ഫയർഫോഴ്സ്

padam
കൊച്ചി കായലിൽ ഫയർഫോഴ്സ് ജീവനക്കാർക്ക് പരിശീലനം നൽകുന്ന ജലസുരക്ഷാ വിദഗ്ദ്ധ പരിശീലന കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ

കൊച്ചി: പാതാളക്കരണ്ടി പ്രയോഗം പഴങ്കഥ. ഇപ്പോൾ നൂറു ശതമാനവും പ്രൊഫഷണലാണ് ഫയർഫോഴ്‌സ് മുങ്ങൽ വിദഗ്ദ്ധർ. ആഴമേറിയതും ചെളിനിറഞ്ഞതുമായ കായലുകളിലും പുഴകളിലും ഏത് സാഹചര്യത്തിലും രക്ഷാദൗത്യത്തിന് ഇറങ്ങാൻ തയ്യാറുള്ള സേനയ്ക്കുണ്ട് പതിനെട്ടടവും പഠിച്ച 250 മുങ്ങൽ വിദഗ്ദ്ധർ. ഫയർഫോഴ്‌സിന്റെ ഉപവിഭാഗമായ ജലസുരക്ഷാ വിദഗ്ദ്ധ പരിശീലന കേന്ദ്രമാണ് കരുത്തുറ്റ മുങ്ങൽ വിദഗ്ദ്ധരെ സേനയ്ക്ക് സമ്മാനിച്ചത്.

2012 മുതൽ ഫയർഫോഴ്‌സ് സ്‌കൂബാ ടീം നിലവിലുണ്ടെങ്കിലും പ്രളയാനന്തരം സംസ്ഥാനത്ത് ജലസുരക്ഷ കൂടുതൽ ശക്തിപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇത് അനിവാര്യമാണെന്ന് കണ്ട് സർക്കാർ ജലസുരക്ഷാ വിദഗ്ദ്ധ പരിശീലന കേന്ദ്രം തുടങ്ങാൻ അനുമതി നൽകുകയായിരുന്നു. 2020ൽ ഫോർട്ടുകൊച്ചി ആസ്ഥാനമായി പ്രവർത്തനം ആരംഭിച്ച പരിശീലന കേന്ദ്രത്തിൽ 13 ഉദ്യോഗസ്ഥരാണുള്ളത്. ജീവനക്കാർ കുറവെങ്കിലും താനൂർ ബോട്ട് അപകടമടക്കം സംസ്ഥാനത്തെ സങ്കടത്തിലാഴ്ത്തിയ വിവിധ ജലഅപകടങ്ങളിലെ രക്ഷാദൗത്യം പരിശീലന കേന്ദ്രം നേരിട്ടാണ് നടത്തിയത്.

 ആഴത്തിലാണ് പഠനം
പുതുതായി ഫയർഫോഴ്‌സിലേക്ക് എത്തുന്നവരുടെ അഭിരുചി തേടിയശേഷം ഇവർക്ക് വിദഗ്ദ്ധ പരിശീലനം നൽകി സേനയെ ശക്തിപ്പെടുത്തുകയാണ് ജലസുരക്ഷാ വിദഗ്ദ്ധ പരിശീലന കേന്ദ്രം ചെയ്തുവരുന്നത്. രണ്ട് തരം കോഴ്‌സുകളിലാണ് പരിശീലനം. ബേസിക് ഓപ്പൺ വാട്ടർ ഡൈവിംഗും ഡീപ്പ് വാട്ടർ ഡൈവിംഗും. 21 ദിവസം നീളുന്നതാണ് ബേസിക് ഓപ്പൺ വാട്ടർ ഡൈവിംഗ് പരിശീലന. ഡീപ്പ് വാട്ടർ ഡൈവിംഗിന് 15 പരിശീലന ദിവസവും. വൈകാതെ രാത്രികാല തിരച്ചിലിനുള്ള പരിശീലനവും ആരംഭിക്കും.

 കൊച്ചിക്കായലിലും പരിശീലനം
ആലുവ, പെരിയാർ, ജില്ലയുടെ കിഴക്കൻ മേഖലകളിലെ ക്വാറികൾ എന്നിവിടങ്ങളിലായിരുന്നു പതിവായി പരിശീലനം നടത്തിയിരുന്നത്. ചെളിനിറഞ്ഞ ആഴമേറിയ കായലുകളിലും പുഴകളിലും ആത്മഹത്യാശ്രമങ്ങൾ വർദ്ധിച്ചതോടെ രക്ഷാദൗത്യം കാര്യക്ഷമമാക്കാൻ കൊച്ചിക്കായലിലും അരൂർ പാലത്തിന് താഴെയും പരിശീലനം തുടങ്ങി. രണ്ട് ദിവസം നീണ്ടുനിന്ന പരിശീലനത്തിൽ പരിശീലകരുൾപ്പെടെ 21 പേരാണ് പങ്കെടുത്തത്. ചെളിനിറഞ്ഞ ഇത്തരം ജലാശയങ്ങളിൽ മുങ്ങിത്തപ്പൽ കഠിനമാണെങ്കിലും ജീവൻ രക്ഷിക്കാൻ എന്തിനും തയ്യാറൈന്നാണ് മുങ്ങൽ വിദഗ്ദ്ധർ പറയുന്നത്.

 മുങ്ങിമരണം വർദ്ധിക്കുന്നു

മുങ്ങിമരിക്കുന്നവരുടെ എണ്ണം ഓരോ വർഷവും വർദ്ധിക്കുകയാണ്. 2021 വരെ ആയിരത്തിൽ താഴെയാണ് മുങ്ങിമരണ നിരക്ക്. കഴിഞ്ഞ വർഷം 1200 പേർ സംസ്ഥാനത്ത് മുങ്ങിമരിച്ചുവെന്ന് ദുരന്തനിവാരണ വിഭാഗം.

ജലഅപകടങ്ങളിലും രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമാക്കുകയാണ് ജലസുരക്ഷാ വിദഗ്ദ്ധ പരിശീലന കേന്ദ്രം ലക്ഷ്യമിടുന്നത്.

പ്രേംനാഥ്, എസ്.ടി.ഒ, ജലസുരക്ഷാ വിദഗ്ദ്ധ

പരിശീലന കേന്ദ്രം

അഭിരുചിയറി​ഞ്ഞ് വി​ദഗ്ദ്ധ പരി​ശീലനം

3

സംസ്ഥാനത്ത് ഒരു

ദിവസം മൂന്ന് പേർ മുങ്ങിമരിക്കുന്നു

1200

കഴിഞ്ഞ വർഷം 1200 പേർ

സംസ്ഥാനത്ത് മുങ്ങിമരിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, FIREFORCE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.