കൊച്ചി: ഫാഷൻ റിയാലിറ്റി ഷോയായ സുന്ദരിക്കുട്ടികൾ മത്സരത്തിൽ പി.എസ് അതിഥിയും (തൃശൂർ)എവിന അനിലും (കോട്ടയം) ഒന്നാം സ്ഥാനങ്ങൾ നേടി. 60 കുട്ടികളാണ് ഗ്രാൻഡ് ഫിനാലെയിൽ എത്തിയത്. സാൻവി സൂരജ്, ഫാത്തിമുത്തൽ നേഹ എന്നിവർ ആദ്യവിഭാഗത്തിലും കൃഷ്ണപ്രിയ എസ്. നായർ, ജാൻവി ജയകൃഷ്ണൻ എന്നിവർ രണ്ടാം വിഭാഗത്തിലും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ചലച്ചിത്ര സംവിധായകൻ സലാം ബാപ്പു, ഫാഷൻ ഡിസൈനർ നവീൻ കുമാർ, ചലച്ചിത്രതാരം സിനി വർഗീസ്, ഫാഷൻ കൊറിയോഗ്രാഫർ സമീർഖാൻ, മിസിസ് കേരള സരിത രവീന്ദ്രനാഥ്, കന്നഡ താരം രുചിക സുരേഷ് എന്നിവരായിരുന്നു വിധികർത്താക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |