രാജാക്കാട് : അടിമാലി സബ് ജില്ല സ്‌കൂൾ കായികമേള ഒക്ടോബർ 4 മുതൽ 7 വരെ എൻ.ആർ സിറ്റി എസ്.എൻ.വി ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കും.ഉപജില്ലയിലെ 114 സ്‌കൂളുകളിൽ നിന്നായി 1400 ൽ പരം കായിക താരങ്ങൾ മേളയിൽ പങ്കെടുക്കും.മത്സര വിജയത്തിനായുള്ള സ്വാഗതസംഘ രൂപികരണവും വിവിധ കമ്മിറ്റികളുടെ രൂപികരണവും നടത്തി.അടിമാലി എ .ഇ. ഒ ആനിയമ്മ ജോർജ്ജ് ഉദ്ഘാടനം നിർവ്വഹിച്ചു.സ്‌കൂൾ മാനേജർ ഡി.രാധാകൃഷ്ണൻ തമ്പി അദ്ധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്തംഗം കിങ്ങിണി രാജേന്ദ്രൻ,എച്ച് .എം ഫോറം പ്രസിഡന്റ് ജോസ് ജോസഫ്,പി.ടി.എ പ്രസിഡന്റ് കെ.ടി.ഐബി,വൈസ് പ്രസിഡന്റ് കെ.പി സുബീഷ്, കായികാദ്ധ്യാപക സംഘടന സെക്രട്ടറി എ.സുനിൽകുമാർ, പ്രിൻസിപ്പാൾ ഒ.എസ് റെജി,ഹെഡ്മാസ്റ്റർ പി.കെ ശ്രീനി,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എൻ.സുധ,എൻ.ആർ സിറ്റി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സിബി കള്ളികാട്ട്,പി.എൻ സുജിത്കുമാർ,ഇ.കെ ജിജിമോൻ,എം.പി വിഷാദ്,പി.സി രവികുമാർ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |