ന്യൂഡൽഹി: നിലവിലുള്ള ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് നോമിയെ ചേർക്കുന്നതിനുള്ള സമയപരിധി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) മൂന്ന് മാസം കൂടി നീട്ടി. നേരത്തെ സെപ്തംബർ 30 വരെയായിരുന്ന സമയപരിധി ഇപ്പോൾ ഡിസംബർ 31 വരെയാണ് നീട്ടിയിരിക്കുന്നത്. ബിസിനസ് എളുപ്പത്തിൽ ചെയ്യാനുള്ള നീക്കമെന്ന നിലയിൽ ട്രേഡിംഗ് അക്കൗണ്ടുകൾക്കായുള്ള നോമിനേഷൻ സമർപ്പിക്കൽ സെബി നിർബന്ധമാക്കിയിട്ടുണ്ട്.
കൂടാതെ, ഫിസിക്കൽ സെക്യൂരിറ്റി ഉടമകൾക്ക് പാൻ, നാമനിർദ്ദേശം, ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, അനുബന്ധ ഒപ്പ് എന്നിവ സമർപ്പിക്കുന്നതിന് സെബി ഡിസംബർ 31 വരെ സമയം നൽകിയിട്ടുണ്ട്. എല്ലാ യോഗ്യരായ ട്രേഡിംഗ്, ഡീമാറ്റ് അക്കൗണ്ട് ഉടമകളോടും നോമിനേഷൻ തിരഞ്ഞെടുക്കാനുള്ള സമയപരിധി നേരത്തെ മാർച്ച് 31 വരെയും പിന്നീട് സെപ്തംബർ 30 വരെയും നീട്ടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |