രാജ്കോട്ട്: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം ഇന്ന് രാജ്കോട്ടിൽ നടക്കും. ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കി കഴിഞ്ഞ ഇന്ത്യ ഓസ്ട്രേലിയക്കെതിരെ സമ്പൂർണ വിജയം നേടി വലിയ ആത്മവിശ്വാസത്തോടെ ലോകകപ്പിലേക്ക് കടക്കാം എന്ന പ്രതീക്ഷയിലാണ്. ഇന്നത്തെ മത്സരം ജയിച്ചാൽ ഏകദിനത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യനേടുന്ന ആദ്യ സമ്പൂർണ പരമ്പര വിജയമായിരിക്കുമിത്.
. ഇന്നത്തെ മത്സരം ജയിച്ച് മുഖം രക്ഷിക്കാനും ഇന്ത്യ തന്നെ വേദിയാകുന്ന ലോകകപ്പിന് മുമ്പ് ആത്‌മവിശ്വാസം വീണ്ടെടുക്കാനുമാണ് സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ഓസീസ് ഇറങ്ങുന്നത്.
അക്ഷറിന് പകരം അശ്വിൻ
ഇന്നത്തെ മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ പരിക്കിന്റെ പിടിയിലുള്ള അക്ഷർ പട്ടേലിന് പകരം ആർ. അശ്വിനെ രണ്ടാം ഏകദിനം കഴിഞ്ഞതിന് പിന്നാലെ ഉൾപ്പെടുത്തിയിരുന്നു. കൈക്ക് പരിക്കേറ്റ അക്ഷർപട്ടേൽ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയിലാണുള്ളത്. ആദ്യ രണ്ട് ഏകദിനത്തിനുള്ല ടീമിൽ മാത്രമാണ് അശ്വിൻ ഉണ്ടായിരുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവച്ച് അശ്വിനെ അക്ഷറിന് പകരം ലോകകപ്പ് ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
ആദ്യ രണ്ട് മത്സരങ്ങളിൽ വിശ്രമം അനുവദിച്ചിരുന്ന ക്യാപ്ടൻ രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി, ജസ്പ്രീത് ബുറ, കുൽദീപ് യാദവ് എന്നിവരെല്ലാം തിരിച്ചെത്തി. അതേസമയം ഹാർദിക് പാണ്ഡ്യ ടീമിനൊപ്പം ചേർന്നില്ലെന്നാണ് വിവരം. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ ശുഭ്മാൻ ഗി
ൽ, ഷർദുൽ താക്കൂർ, മുഹമ്മദ് ഷമി എന്നിവരും ഇന്ന് കളിക്കില്ല.
ലൈവ്
സ്പോർട്സ് 18
ജിയോ ലൈവ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |