തിരുവനന്തപുരം: ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തിനായി ദക്ഷിണഫ്രിക്കയ്ക്ക് പിന്നാലെ അഫ്ഗാനിസ്ഥാൻ ടീമും തിരുവനന്തപുരത്തെത്തി. ദുബായിൽ നിന്ന് ഇന്നലെ പുലർച്ചെയാണ് അഫ്‌ഗാനിസ്ഥാൻ ടീം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയത്. ഹയാത്ത് ഹോട്ടലിലാണ് ടീമിന്റെ താമസം. ദക്ഷിണാഫ്രിക്ക തിങ്കളാഴ്ച പുലർച്ചെയുള്ള വിമാനത്തിൽ തിരുവനന്തപുരത്തെത്തിയിരുന്നു. ഒരു ദിവസം പൂർണ വിശ്രമത്തിന് ശേഷം ഇന്നലെ ഉച്ചയ്ക്ക് ശേഷം അവർ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പരിശീലനം നടത്തി. ഗ്രീൻഫീൽഡിൽ 29നാണ് ദക്ഷിണാഫ്രിക്കയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള ലോകകപ്പ് സന്നാഹ മത്സരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |