വാഷിംഗ്ടൺ: ഖാലിസ്ഥാൻ നേതാവ് ഹർദീപ് സിംഗ് നിജ്ജറിനെവധിച്ചത് ആറു പേർ ചേർന്നെന്ന് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പുറത്തുവന്നു. കൊലപാതക ദൃശ്യങ്ങളും സിസടിവി ദൃശ്യങ്ങളിലുണ്ടെന്നാണ് സൂചന.
രണ്ടു വാഹനങ്ങളിലായി വന്ന ആറ് പേരാണ് കൊലപാതകത്തിൽ ഉൾപ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോർട്ട്.
വിഡിയോ ദൃശ്യങ്ങൾ പരിശോധിച്ചും സാക്ഷിമൊഴികൾ അടിസ്ഥാനമാക്കിയും വാഷിംഗ്ടൺ പോസ്റ്റാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിജ്ജാറിന്റെ കൊലപാതക ദൃശ്യങ്ങൾ ഗുരുദ്വാരയുടെ സിസിടിവി കാമറയിൽ പതിഞ്ഞിരുന്നു. 90 സെക്കൻഡുള്ള ഈ വിഡിയോ ദൃശ്യങ്ങളാണ് വാഷിംഗ്ടൺ പോസ്റ്റിന് ലഭിച്ചത്.
അതേസമയം,ദൃക്സാക്ഷികളിലൊരാളായ ഭുപീന്ദർജിത്ത് സിംഗിന്റെ പ്രതികരണവും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗുരുദ്വാരയിലെ സന്നദ്ധ പ്രവർത്തകനായ ഭുപീന്ദർസിംഗ് ഫുട്ബാൾകളിക്കുന്നതിനിടയിലാണ് വെടിയൊച്ച കേൾക്കുന്നത്. നിജ്ജാറിന്റെ ട്രക്കിനു സമീപത്തേക്ക് ഓടിയെത്തിയ ആദ്യത്തെയാളും ഭുപീന്ദറായിരുന്നു. ഭുപീന്ദർഡ്രൈവറുടെ ഭാഗത്തെ ഡോർതുറന്ന് നിജ്ജാറിനെ കുലുക്കി വിളിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചു.
രക്തവും തകർന്ന ചില്ലുകളുമായിരുന്നു എങ്ങും. തറയിൽ ബുള്ളറ്റുകൾവാരി വിതറിയ നിലയിലായിരുന്നു. ഈ സമയം തന്നെ ഗുരുദ്വാരയിലെമറ്റൊരു നേതാവായ ഗുർമീത് സിംഗ്പിക്കപ്പ് വാനുമായി അവിടെയെത്തി. അതിൽ ചാടിക്കയറി കൊലപാതകികൾപോയ ദിക്കു നോക്കി അവരെ പിന്തുടരാൻശ്രമിച്ചെങ്കിലും കണ്ടെത്താനായില്ല. നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിൽവൻപദ്ധതി ആസൂത്രണം നടന്നുവെന്ന് ഭുപീന്ദർസിംഗ് പറഞ്ഞുവെന്നും റിപ്പോർട്ടിൽപറയുന്നു.
കൊലയാളികൾ50 ബുള്ളറ്റുകൾ ലക്ഷ്യത്തിലേക്ക് പായിച്ചിരുന്നുവെന്നും അതിൽ34 എണ്ണം നിജ്ജാറിന്റെ ശരീരത്തിൽതുളഞ്ഞു കയറിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചുവെന്നാണ് സിഖ് സമുദായംഗങ്ങൾവാഷിംഗ്ടൺ പോസ്റ്റിനോട് പറഞ്ഞത്. ഗുരുദ്വാര പ്രസിഡന്റ് കൂടിയായിരുന്ന 46കാരൻ, നിജ്ജാറിനു നേരത്തെവധഭീഷണി ഉണ്ടായിരുന്നുവെന്നു കുടുംബം പറഞ്ഞതായി വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജൂൺ 18ന് ബ്രിട്ടിഷ് കൊളംബിയയിലെ സറേയിലെ ഗുരുനാനാക് സിഖ് ഗുരുദ്വാരയ്ക്കു സമീപത്തായിരുന്നു നിജ്ജറിന്റെകൊലപാതകം.
എംബസിക്കു മുമ്പിൽ പ്രതിഷേധം
നിജ്ജർ കൊല്ലപ്പെട്ട സംഭവത്തിൽ കാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്കു മുന്നിൽ ഖാലിസ്ഥാൻ അനുകൂലികൾ പ്രതിഷേധ പ്രകടനം നടത്തി. ഒട്ടാവയിലെ ഹൈക്കമ്മിഷനും ടൊറന്റൊയിലെ കോൺസുലേറ്റിനും മുന്നിലായിരുന്നു പ്രതിഷേധം.
നിജ്ജാറിന്റെ മരണത്തിൽ ഇന്ത്യൻ സർക്കാരിന് പങ്കുണ്ടെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങൾക്കിടയിലാണ് ഈ പ്രതിഷേധങ്ങൾ അരങ്ങേറിയത്. നിജ്ജാർ വധത്തിന് ഉത്തരവാദി ഇന്ത്യയെന്ന മുദ്രാവാക്യം വിളികളുമായാണ് ഖാലിസ്ഥാൻ അനുകൂല സംഘടനകൾ പ്രതിഷേധിച്ചത്. പ്രതിഷേധത്തിനിടെ, പങ്കെടുത്തവർ ഖാലിസ്ഥാൻ പതാകകൾ പ്രദർശിപ്പിച്ച് മുദ്രാവാക്യം മുഴക്കി. ടൊറൊന്റൊയിൽ പ്രതിഷേധക്കാർ ഇന്ത്യയുടെ ദേശീയ പതാക കത്തിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കട്ട്ഔട്ടുകൾക്ക് നേരെ ചെരുപ്പ് എറിഞ്ഞു.
പൊലീസ് ഇന്ത്യൻ കോൺസുലേറ്റുകൾക്ക് മുന്നിൽ കനത്ത സുരക്ഷ ഒരുക്കിയതിനാൽ അക്രമങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല.
കാനഡ ആസ്ഥാനമായുള്ള സിടിവി ന്യൂസ് റിപ്പോർട്ട് പ്രകാരം, പ്രകടനക്കാർ നിജ്ജാറിന്റെ മരണം ഒരു "കൊലപാതകം" എന്ന് ശക്തമായി പരാമർശിക്കുകയും കേസുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ച് പൊതു അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം, ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ കുറ്റവാളികളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് വേൾഡ് സിഖ് ഓർഗനൈസേഷൻ പ്രസിഡന്റ് തേജീന്ദർ സിംഗ് സിദ്ദു പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കമ്മ്യൂണിറ്റി അംഗങ്ങൾക്ക് അപകടസാധ്യത അനുഭവപ്പെടുകയോ അക്രമം പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങൾ നേരിടുകയോ ചെയ്താൽ ഉടൻ തന്നെ നിയമപാലകരുമായി ബന്ധപ്പെടേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സംഭവത്തിൽ കോൺഗ്രസ് നേതാവ് അധീർ രഞ്ജന്‍ ചൗധരി അപലപിച്ചു.
അതിനിടെ ഡൽഹിയിൽ പിടിയിലായ രണ്ട് ഭീകരരും കാനഡയിലും ജർമ്മനിയിലുമുള്ള ഖാലിസ്ഥാൻ വിഘടനവാദികളും പാകിസ്ഥാനുമായി ചേർന്ന് ജനുവരി 26ന് ശേഷം ഡൽഹിയിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി ഡൽഹി പോലീസ് അറിയിച്ചു. പട്യാല ഹൗസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണിതുള്ളത്.
ഇന്ത്യയുമായുള്ള സൈനിക ബന്ധത്തെ ബാധിച്ചിട്ടില്ല: കാനഡ
അതേസമയം, നയതന്ത്ര തർക്കങ്ങൾക്കിടയിലും പ്രതിരോധത്തിലും സുരക്ഷയിലും ഇരു രാജ്യങ്ങളും സഹകരിച്ച് പ്രവർത്തിക്കുന്നുവെന്ന സൂചന നൽകി കനേഡിയൻ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ ന്യൂഡൽഹിയിൽ ഇന്ത്യ ആതിഥേയത്വം വഹിച്ച സൈനിക മേധാവികളുടെ സമ്മേളനത്തിൽ പങ്കെടുത്തു. പ്രമുഖ സിഖ് നേതാവിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യയാണെന്നാണ് ആരോപണം ഇന്ത്യയുമായുള്ള സൈനിക ബന്ധത്തെ ബാധിച്ചിട്ടില്ലെന്ന് കനേഡിയൻ ഡെപ്യൂട്ടി ആർമി ചീഫ് മേജർ ജനറൽ പീറ്റർ സ്കോട്ട് പറഞ്ഞു. "ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിൽ കാനഡയ്ക്കും ഇന്ത്യയ്ക്കും മറ്റ് പങ്കാളികൾക്കും പങ്കുണ്ട്," ഇന്നലെ ദ്വിദിന യോഗത്തിൽ സ്‌കോട്ട് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |