ബീജിംഗ്: തെക്കൻ ചൈനയിലെ ഗുയ്‌ഷോ പ്രവിശ്യയിലെ പാൻഷൗ നഗരത്തിൽ സർക്കാർ ഉടമസ്ഥതയിലുള്ള കൽക്കരി ഖനിയിലുണ്ടായ അപകടത്തിൽ 16 പേർ മരിച്ചു.
തുടർന്ന് നഗരത്തിലെ എല്ലാ കൽക്കരി ഖനികളിലും ഒരു ദിവസത്തേക്ക് ഉത്പാദനം നിർത്തി വച്ചിരിക്കുകയാണ്. സ്ഥിതിഗതികളെ കുറിച്ച് കുടുതൽ വിവരങ്ങൾ അറിവായിട്ടില്ലെന്ന് ഗുയ്‌ഷോയിലെ മയിൻ സേഫ്റ്റി അഡ്മിനിസ്ട്രേഷൻ ഓഫിസർ പറഞ്ഞു. പ്രതിവർഷം ചൈനയുടെ ഏകദേശം 52.5 ദശലക്ഷം മെട്രിക് ടൺ ഉത്പാദന ശേഷി ഈ പ്രദേശത്തിനുണ്ട്.
എല്ലാ ഖനികളിലും സുരക്ഷാ പരിശോധനകൾക്ക് ഉത്തരവിടുകയും സുരക്ഷിതമായ ഉത്പാദനം ഉറപ്പാക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |