കുമളി: വണ്ടൻമേടിനു സമീപം വാഴ വീട്ടിൽ ഏലതോട്ടത്തിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹത്തെക്കുറിച്ചുള്ള പൊലീസ് അന്വേഷണം വഴി മുട്ടി. മൃതദ്ദേഹം കണ്ടെത്തിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും മരിച്ചതാരാണെന്ന് ഇനിയും തിരിച്ചറിയാനായിട്ടില്ല.ആഗസ്റ്റ് 14 നാണ് വണ്ടൻമേട് വാഴ വീടിന് സമീപം ഏലത്തോട്ടത്തിൽ പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. വാഴവീടിന് സമീപം 16 ഏക്കർ ഭാഗത്ത് ശിവാജി ഏലം എസ്റ്റേറ്റിലെ ചെറിയ ഓടയിലാണ് മൃതദേഹം കണ്ടെത്തിയത്. ജൂലായ് അഞ്ചാം തീയതിക്ക് ശേഷം എസ്റ്റേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. എസ്റ്റേറ്റ് വീണ്ടും തുറന്ന് ജോലികൾ ആരംഭിച്ചത് ആഗസ്റ്റ് 14 മുതലാണ്. അപ്പോഴാണ് തൊഴിലാളികൾ മൃതദേഹം കണ്ടത്. മൃതദേഹത്തിൽ വസ്ത്രങ്ങൾ ഒന്നും ഇല്ലാത്ത അവസ്ഥയിലായിരുന്നു.സമീപത്തു നിന്നും ചുവപ്പ് കളറിലുള്ള ഷർട്ട് കണ്ടെത്തിയിരുന്നതിനെ ചുറ്റി പറ്റി നടത്തിയ അന്വേഷണംനെടുങ്കണ്ടം സ്വദേശിയലേയ്ക് എത്തിയിരുന്നുവെങ്കിലും അതും പരാജയപ്പെട്ടു. സമീപപ്രദേശങ്ങളിൽ നിന്നും കാണാതായവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് 15 ദിവസം മുമ്പ് നെടുങ്കണ്ടത്ത് നിന്നും കാണാതായ ആളുമായി സാമ്യം ഉണ്ടെന്ന് കണ്ടെത്തിയത്.കാണാതായ ആളുടെ ബന്ധുക്കളെ തിരിച്ചറിയാൻ വേണ്ടി പോലീസ് വിളിച്ചു വരുത്തിയെങ്കിലും തിരിച്ചറിയാനായില്ല.
കുമളി സർക്കിൾ ഇൻസ്‌പെക്ടർ ടി. ഡി സുനിൽകുമാറിന്റെ നേതൃത്വത്തിൽ ആരംഭിച്ച അന്വേഷണം അദ്ദേഹം സ്ഥലം മാറിപ്പോയതോടെ പുതുതായി ചാർജെടുത്ത സ്റ്റേഷൻഹൗസ് ഓഫീസർ ജോബിൻ ആന്റണി ഏറ്റെടുത്തു. ഇവർ
സമീപപ്രദേശങ്ങളിൽതിരച്ചിൽ നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |