മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ രണ്ടു യാത്രക്കാരിൽ നിന്നായി 80 ലക്ഷത്തിലധികം രൂപയുടെ സ്വർണം പിടിച്ചു.കഴിഞ്ഞ ദിവസം രാത്രി ബഹ്റൈനിൽ നിന്നെത്തിയ എയർഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ കോഴിക്കോട് താമരശ്ശേരി സ്വദേശി റിഷാദിൽ നിന്ന് പേസ്റ്റ് രൂപത്തിൽ മൂന്ന് ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച 720 ഗ്രാം സ്വർണം പിടികൂടി. ഇതിന് 42 ലക്ഷത്തിലധികം രൂപ വില വരും. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർകോട് പള്ളിക്കര സ്വദേശി കുഞ്ഞബ്ദുള്ളയിൽ നിന്ന് രണ്ട് എമർജൻസി ലാമ്പുകളിൽ ഒളിപ്പിച്ച 38.39 ലക്ഷം വരുന്ന 649 ഗ്രാം സ്വർണം കണ്ടെടുത്തു.ഡി.ആർ.ഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ.വികാസ്, സുപ്രണ്ടുമാരായ ദീപക് കുമാർ, സുമിത് കുമാർ, ഇൻസ്‌പെക്ടർമാരായ അനുപമ, സിലേഷ്, രവിചന്ദ്ര, രവിരഞ്ജൻ ഹവിൽദാർമാരായ ഗിരീഷ്ബാബു, കൃഷ്ണവേണി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |