തിരുവനന്തപുരം: ജി.ദേവരാജൻ മാസ്റ്ററുടെ ഗാനങ്ങൾ ഒരു കാലഘട്ടത്തിന്റെ മുഖമുദ്രയാണെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ജി.ദേവരാജൻ ശക്തിഗാഥാ സംഘടനയുടെ നേതൃത്വത്തിൽ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ സംഘടിപ്പിച്ച ' ജി.ദേവരാജൻ ശക്തിഗാഥാ പുരസ്കാര വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഓർത്തിരിക്കാനും ആവർത്തിച്ച് പാടാനും അനേകം ഗാനങ്ങൾ അദ്ദേഹം കലാരംഗത്തിന് സംഭാവന ചെയ്തു.പുരോമന രാഷ്ട്രീയ പ്രസ്ഥാനത്തിന് കേരളത്തിൽ വേരോട്ടം ഉണ്ടാക്കിയതിന് അദ്ദേഹത്തിന്റെ ഗാനങ്ങൾ വലിയ പങ്ക് വഹിച്ചെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ ജി.ദേവരാജൻ ശക്തിഗാഥാ പുരസ്കാരം ജി.ആർ.അനിൽ സംഗീത സംവിധായകനും പിന്നണി ഗായകനുമായ എം.ജയചന്ദ്രന് സമ്മാനിച്ചു.എം.ജയചന്ദ്രനും ഭാര്യ പ്രിയയും ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.ബിനോയ് വിശ്വം എം.പി മുഖ്യപ്രഭാഷണം നടത്തി. ശക്തിഗാഥാ പ്രസിഡന്റ് പി.കെ.ജനാർദ്ദനക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജ്യോതിനാഥ്, ശക്തിഗാഥാ സെക്രട്ടറി സോമൻ ചിറ്റല്ലൂർ, സാഹിത്യകാരൻ ജോർജ് ഓണക്കൂർ, ഒ.പി.വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |