തിരുവനന്തപുരം:എസ്.എൻ.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക യൂണിയന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എസ്.എൻ.ഡി.പി യോഗം മുൻ തിരുവനന്തപുരം യൂണിയൻ പ്രസിഡന്റും മുൻ യോഗം കൗൺസിലറുമായ എസ്.രഞ്ജിത്തിന്റെ അനുസ്മരണ സമ്മേളനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. കൈതമുക്ക് ശ്രീനാരായണ ഷഷ്ട്യബ്ദ പൂർത്തി സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ കേരളകൗമുദി തിരുവനന്തപുരം യൂണിറ്റ് ചീഫ് എസ്.വിക്രമൻ അനുസ്മരണ പ്രഭാഷണം നടത്തി. എസ്.എൻ ട്രസ്റ്റ് മേഖലാ ചെയർമാൻ മേലാംകോട് സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം ശിവഗിരി യൂണിയൻ സെക്രട്ടറി അജി എസ്.ആർ.എം പ്രസംഗിച്ചു. പരുത്തിക്കുഴി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |