തിരുവനന്തപുരം: എനർജി മാനേജ്‌മെന്റ് സെന്ററിലെ ജീവനക്കാരുടെ ശമ്പളവും അലവൻസുകളും പരിഷ്കരിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
പൈതൃക പഠന കേന്ദ്രത്തിലെ സ്ഥിരം ജീവനക്കാർക്ക് 11-ാം ശമ്പള പരിഷ്കരണം നടപ്പാക്കും.
സംസ്ഥാന സഹകരണ ബാങ്ക് ചീഫ് ജനറൽ മനേജരായ കെ.സി. സഹദേവനെ ബാങ്കിലെ എക്സിക്യുട്ടിവ് ഡയറക്ടർ തസ്തികയിലേക്ക് നിയമിക്കും.
വ്യവസായ വകുപ്പിന് കീഴിലുള്ള 35 പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് 2021- 22 വർഷത്തെ ബോണസ്/ എക്സ്‌ഗ്രേഷ്യ/ പെർഫോമൻസ് ലിങ്ക്ഡ് ഇൻസെന്റീവ് വിതരണം ചെയ്ത നടപടി സാധൂകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |