തിരുവനന്തപുരം:കേരളബാങ്ക് ചീഫ് ജനറൽ മാനേജർ കെ.സി.സഹദേവനെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കേരളബാങ്ക് രൂപീകരണത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ് കണ്ണൂർ മലപ്പട്ടം സ്വദേശി സഹദേവൻ.കണ്ണൂർ ജില്ലാ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ,തിരുവനന്തപുരം ജില്ലാ സഹകരണബാങ്ക് ജനറൽ മാനേജർ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |