രണ്ടാം സെമസ്റ്റർ എം.വി.എ. (പെയിന്റിംഗ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ എം.എ ഹിസ്റ്ററി (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം വർഷ ബി.ബി.എ (ആന്വൽ സ്കീം - പ്രൈവറ്റ് രജിസ്ട്രേഷൻ- 2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി, 2019 & 2020 അഡ്മിഷൻ സപ്ലിമെന്ററി, 2016 അഡ്മിഷൻ മേഴ്സി ചാൻസ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നും രണ്ടും മൂന്നും നാലും സെമസ്റ്റർ എം.ബി.എ (വിദൂര വിദ്യാഭ്യാസം മേഴ്സി ചാൻസ് 2009 സ്കീം - 2010 മുതൽ 2014 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ബി.കോം ആന്വൽ സ്കീം മേയ് 2023 പരീക്ഷാഫലം പ്രസിദ്ധികരിച്ചു.
എം.ടെക് ( 2008/2013 സ്കീം) ഒക്ടോബർ 2022 മേഴ്സി ചാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബി.എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ലിറ്ററേച്ചർ, പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ സി.ആർ. സി.ബി.സി.എസ്.എസ്. ബി.എസ്സി. കമ്പ്യൂട്ടർ സയൻസ് പരീക്ഷകളുടെ പ്രാക്ടിക്കൽ ഒക്ടോബർ 11 മുതൽ ആരംഭിക്കും.
അഞ്ചാം സെമസ്റ്റർ ബി.ടെക് ഡിഗ്രി ജനുവരി 2023 (2008 സ്കീം) പരീക്ഷയുടെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണക്കേഷൻ ബ്രാഞ്ചിലെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 11 ന് തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ നടത്തും.
ആരോഗ്യ സർവകലാശാല :
പരീക്ഷകൾ മാറ്റി
തൃശൂർ : ഇന്ന് നടത്താനിരുന്ന അഞ്ചാം വർഷ ഫാം.ഡി ഡിഗ്രി സപ്ലിമെന്ററി, രണ്ടാം വർഷ ഫാം.ഡി പോസ്റ്റ്ബേസിക് ഡിഗ്രി സപ്ലിമെന്ററി, ഒന്നാം വർഷ ബി.എസ് സി എം.ആർ.ടി ഡിഗ്രി സപ്ലിമെന്ററി (2016 ആൻഡ് 2013 സ്കീം), രണ്ടാം വർഷ ബി.എസ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്ററി (2016 ആൻഡ് 2010 സ്കീം) തിയറി പരീക്ഷകൾ 29 ലേക്കും സെക്കൻഡ് പ്രൊഫഷണൽ ബി.എസ്.എം.എസ് ഡിഗ്രി റഗുലർ/സപ്ലിമെന്ററി (2016 സ്കീം) തിയറി പരീക്ഷ ഒക്ടോബർ 18 ന് മാറ്റി. പരീക്ഷാകേന്ദ്രങ്ങൾക്കും പരീക്ഷാ സമയത്തിനും മാറ്റമില്ല.
കണ്ണൂർ സർവകലാശാല പരീക്ഷാകേന്ദ്രത്തിൽ മാറ്റം
ഒന്നും രണ്ടും സെമസ്റ്റർ ബി.ടെക് (സപ്ലിമെന്ററി, മേഴ്സി ചാൻസ് പാർട്ട്ടൈം ഉൾപ്പെടെ) സെപ്തംബർ 30ന് നടക്കുന്ന പരീക്ഷകൾക്ക് വിദ്യാർത്ഥികൾ കണ്ണൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ ഹാജരാകണം. പരീക്ഷാ സമയത്തിൽ മാറ്റമില്ല. 30ന് നടക്കുന്ന പരീക്ഷകൾക്ക് മാത്രമാണ് മാറ്റം ബാധകമാകുന്നത്.
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം.ബി.എ ഡിഗ്രി (റഗുലർ/ സപ്ലിമെന്ററി) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ഒക്ടോബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.
പുനർമൂല്യനിർണയ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എം.എസ്സി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.
സ്പോട്ട് അഡ്മിഷൻ 29ന്
തിരുവനന്തപുരം: കോളജ് ഒഫ് എൻജിനിയറിംഗിലെ (സി.ഇ.ടി) ബി.ആർക് സ്പോട്ട് അഡ്മിഷൻ 29 നു രാവിലെ 9മുതൽ നടത്തും. വിവരങ്ങൾക്ക് www.cet.ac.in.
പ്രൊവിഷണൽ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫാർമസി, ഹെൽത്ത് ഇൻസ്പെക്ടർ മറ്റ് പാരാമെഡിക്കൽ കോഴ്സുകളിലേക്ക് പ്രവേശനത്തിനുള്ള പ്രൊവിഷണൽ റാങ്ക്ലിസ്റ്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഫോൺ 0471-2560363, 364
കെ-ടെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കെ-ടെറ്റ് ആഗസ്റ്റ് 2023 കാറ്റഗറി I, II, III, IV പരീക്ഷകളുടെ താത്കാലിക ഉത്തരസൂചികകൾ പരീക്ഷഭവന്റെ www.pareekshabhavan.kerala.gov.in, https://ktet.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു.
അക്കാഡമിക് വിവരങ്ങൾ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: കണ്ണൂർ പറശിനിക്കടവ് എം.വി.ആർ ആയുർവേദ മെഡിക്കൽ കോളേജിൽ ബി.എസ്സി നഴ്സിംഗ്(ആയുർവേദം), ബി.ഫാം(ആയുർവേദം) കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള സ്വീകാര്യമായ വ്യക്തിഗത അക്കാഡമിക് വിവരങ്ങൾ www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികൾ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിക്കണം. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ 30ന് വൈകിട്ട് അഞ്ചു വരെ നൽകാം. പുതിയ ക്ലെയിമുകൾ നൽകാൻ സാധിക്കില്ല. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്ലോഡ് ചെയ്യാത്തവരുടെ ക്ലെയിം / അപേക്ഷ നിരസിക്കപ്പെടും. ഫോൺ: 0471 2560361, 362, 363, 364.
വകുപ്പുതല പരീക്ഷാകേന്ദ്രത്തിൽമാറ്റം
തിരുവനന്തപുരം: 2023 ജൂലായ് വിജ്ഞാപനപ്രകാരമുള്ള വകുപ്പുതല ഒ.എം.ആർ പരീക്ഷയുടെ ഭാഗമായി 2023
സെപ്തംബർ 29, ഒക്ടോബർ 3 തീയതികളിൽ കോഴിക്കോട് ജില്ലയിലെ ഗവ. എച്ച്.എസ്.എസ് ബേപ്പൂർ സെന്റർ 1 (സെന്റർ കോഡ് 467) എന്ന പരീക്ഷാകേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്നവർ ജെ.ഡി.ടി ഇസ്ലാം ഹൈസ്കൂൾ, മാരിക്കുന്ന് പി.ഒ, കോഴിക്കോട് 673012 (സെന്റർ കോഡ് 319) എന്ന പരീക്ഷാകേന്ദ്രത്തിലും ഗവ. എച്ച്.എസ്.എസ്. ബേപ്പൂർ, കോഴിക്കോട് സെന്റർ 2 (സെന്റർ കോഡ് 468) എന്ന പരീക്ഷാകേന്ദ്രത്തിൽ ഉൾപ്പെടുത്തിയിരുന്നവർ ജെ.ഡി.ടി ഇസ്ലാം ഹയർ സെക്കൻഡറി സ്കൂൾ (അൺഎയ്ഡഡ് പ്ലസ്ടു), മാരിക്കുന്ന് പി.ഒ, കോഴിക്കോട് (സെന്റർ കോഡ് 469) എന്ന പരീക്ഷാ കേന്ദ്രത്തിലും ഹാജരായി പരീക്ഷ എഴുതണം.
യു.എ.ഇയിലെ കപ്പൽ നിർമ്മാണശാലയിൽ ഒഴിവ്
തിരുവനന്തപുരം: യു.എ.ഇയിലെ കപ്പൽ നിർമ്മാണശാലയിൽ ക്രെയിൻ (മെക്കാനിക്കൽ, ഇലക്ട്രിക്കൽ) ടെക്നിഷ്യന്മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേനയാണ് തിരഞ്ഞെടുപ്പ്.
അപേക്ഷകർ മെക്കാനിക്ക്, ഇലക്ട്രിക്കൽ എൻജിനിയറിംഗ് ഡിപ്ലോമയും കപ്പൽ നിർമ്മാണശാലയിൽ 3 വർഷമോ അതിൽ കൂടുതലോ തൊഴിൽ പരിചയവും ഉള്ളവരായിരിക്കണം. പ്രായപരിധി: 40.
ശമ്പളം: ഒരുലക്ഷം രൂപ. ബയോഡേറ്റ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, തൊഴിൽപരിചയ സർട്ടിഫിക്കറ്റ് തുടങ്ങിയവ സഹിതം gulf@odepc.in ലേക്ക് ഒക്ടോബർ 4നകം അപേക്ഷ അയയ്ക്കണം. വിവരങ്ങൾക്ക്: 04712329440.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |