മുംബയ്: വിദേശ യാത്ര നടത്തുന്നവരിൽ 92 ശതമാനംപേരും ട്രാവൽ ഇൻഷ്വറൻസ് പരിരക്ഷ എടുക്കുന്നതായി പ്രമുഖ ജനറൽ ഇൻഷ്വറൻസ് കമ്പനിയായ ഐ.സി.ഐ.സി.ഐ ലൊംബാർഡ് നടത്തിയ പഠന റിപ്പോർട്ട്. യാത്രക്കിടെയുള്ള ഇൻഷ്വറൻസ് പരിരക്ഷയെക്കുറിച്ച് അവബോധം വർദ്ധിച്ചുവെന്നാണ് സർവേയിലൂടെ തെളിയുന്നത്.
കുട്ടികളുള്ള ദമ്പതിമാരാണ് ട്രാവൽ ഇൻഷ്വറൻസ് എടുക്കുന്നവരിൽ ഭൂരിഭാഗവും (78ശതമാനം). കുട്ടികളില്ലാത്ത ദമ്പതിമാരിൽ 67 ശതമാനവും അവിവാഹിതരിൽ 66 ശതമാനവുമാണ് വിദേശ യാത്രയ്ക്ക് ട്രാവൽ ഇൻഷ്വറൻസ് എടുക്കുന്നത്. നിർബന്ധിതമായല്ല, ആവശ്യം കണ്ടറിഞ്ഞാണ് ഭൂരിഭാഗംപേരും കവറേജ് ഏർപ്പെടുത്തുന്നത്.
യാത്ര സുഗമമാക്കുന്നതിനും അപ്രതീക്ഷിത സംഭവങ്ങളിൽനിന്ന് സ്വയം പരിരക്ഷ ഏർപ്പെടുത്തുന്നതിനും ഇൻഷ്വറൻസ് ആവശ്യമാണെന്ന അവബോധം വളർന്നതിന് തെളിവാണ് സർവെ ഫലമെന്ന് ഐ.സി.ഐ.സി.ഐ ലൊംബാർഡിന്റെ മാർക്കറ്റിംഗ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് ആൻഡ് സി.എസ്.ആർ മേധാവി ഷീന കപൂർ പറയുന്നു. ലോക ടൂറിസം ദിനത്തോടനുബന്ധിച്ചാണ് വിദേശ യാത്രക്കാരുടെ സമീപനങ്ങളെക്കുറിച്ച് പഠനം നടത്തിയത്.
ബോളിവുഡ് താരം രൺവീർ സിംഗിന്റെ ട്രാവൽ ഷോ അതിന് സഹായകമായെന്നും അവർ പറഞ്ഞു. സർവേയിൽ പങ്കെടുത്ത 70 ശതമാനം പേരും ഷോ ഉപകാരപ്രദമായെന്ന് പ്രതികരിച്ചു. 62 ശതമാനംപേർ ഈ ആശയം മികച്ചതാണെന്നും അഭിപ്രായപ്പെട്ടു. പ്രതികരിച്ചവരിൽ 97 ശതമാനംപേരും ട്രാവൽ ഇൻഷ്വറൻസ് കവറേജിനായി ഐ.സി.ഐ.സി.ഐ ലൊംബാർഡിനെ തിരഞ്ഞെടുക്കുമെന്നും വ്യക്തമാക്കി.
വിവിധ പോളിസികളിലായി മൂന്നു മാസം മുതൽ 85 വയസ്സുവരെ പ്രായമുള്ള യാത്രക്കാർക്ക് മെഡിക്കൽ പരിശോധനയൊന്നും കൂടാതെയാണ് ട്രാവൽ ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |