തിരുവനന്തപുരം: കുരുന്നുകൾക്ക് അറിവിന്റെ ആദ്യക്ഷരം നുകരാൻ അവസരമൊരുക്കി കേരളകൗമുദി തിരുവനന്തപുരം യൂണിറ്റിൽ വിദ്യാരംഭം രജിസ്ട്രേഷൻ തുടരുന്നു. വിജയദശമി ദിനമായ ഒക്‌ടോബർ 24നാണ് വിദ്യാരംഭം. സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖർ ആചാര്യസ്ഥാനം വഹിക്കും.
ന്യൂറോ വിദഗ്ദ്ധൻ ഡോ.മാർത്താണ്ഡപിള്ള, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി.ദത്തൻ, കവി പ്രഭാവർമ, മുൻ ഡി.ജി.പി എ.ഹേമചന്ദ്രൻ, ഗോമതി അമ്മാൾ, ന്യൂറോളജിസ്റ്റ് ഡോ.ഷാജി പ്രഭാകരൻ എന്നിവരാണ് കുഞ്ഞുങ്ങളെ ആദ്യക്ഷരം കുറിപ്പിക്കുക. കേരളത്തിന്റെ അക്ഷരവെളിച്ചമായ കേരളകൗമുദിയിൽ വർഷംതോറും നിരവധി കുഞ്ഞുങ്ങളാണ് ആദ്യക്ഷരം കുറിക്കുന്നത്. പേട്ട എസ്.എൻ.ഡി.പി ഹാളിലാണ് ചടങ്ങ്. വിദ്യാരംഭത്തിനെത്തുന്ന കുഞ്ഞുങ്ങൾക്ക് സമ്മാനങ്ങളും നൽകും. രജിസ്‌ട്രേഷന് വിളിക്കേണ്ട നമ്പർ: 0471- 7117000, 9645089898. സമയം: രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |