തൊടിയൂർ: തകർന്ന റോഡ് ടാർ ചെയ്യുന്നതിനായി തുടങ്ങി വച്ച പണികൾ
അനിശ്ചിതമായി നീളുന്നു. ഇതു കാരണം ജനങ്ങൾ വല്ലാതെ ബുദ്ധിമുട്ടുന്നു. തൊടിയൂർ പഞ്ചായത്തിലെ ഇടക്കുളങ്ങര- കാട്ടിൽ കുളങ്ങര റോഡാണ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത്. ആറു മാസം മുമ്പ് ടാർ ചെയ്യുന്നതിനായി കൊത്തി ഇളക്കിയ റോഡ് അതേപടി കിടക്കുന്നു. പലയിടങ്ങളിലും വലിയ കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടിരിക്കുന്നു.
ജില്ലാ പഞ്ചായത്ത് ഇടപെടണം
ഇടക്കുളങ്ങര ക്ഷേത്രം, ചാച്ചാജി പബ്ലിക് സ്കൂൾ, കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ, ഇൻഡ്സ്ട്രിയൽ എസ്റ്റേറ്റ് തുടങ്ങി നിരവധി ഇടങ്ങളിലേക്കുള്ള സഞ്ചാരവഴിയാണിത്. സ്കൂൾ ബസുകൾ, കെ.എസ്.ആർ.ടി.സി ,സ്വകാര്യ ബസ് സർവീസുകൾ തുടങ്ങി നിരവധി വാഹനങ്ങളാണ് ഇതുവഴി പോകുന്നത് .ആറുമാസം മുമ്പ് പൂർത്തീകരിക്കേണ്ട ഈ റോഡ് പണി ഇനിയും നീളുന്നതിൽ നാട്ടുകാർ അമർഷത്തിലാണ്.750 മീറ്റർ മാത്രം ദൈർഘ്യമുള്ള ഈ റോഡ് ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ളതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |