തൊടുപുഴ: കേരളകൗമുദിയുടെയും ആരോഗ്യവകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ആരോഗ്യ സെമിനാർ തൊടുപുഴ എ.പി.ജെ അബ്ദുൾ കലാം ഹയർ സെക്കൻഡറി സ്‌കൂളിൽ നാളെ രാവിലെ 11ന് നടക്കും. സ്കൂൾ പി.ടി.എ പ്രസിഡന്റ് പി.എം അബ്ദുൾ സമദിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് സെമിനാർ ഉദ്ഘാടനം ചെയ്യും. കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് മുഖ്യപ്രഭാഷണം നടത്തും. മുൻസിപ്പൽ കൗൺസിലർ ജയലക്ഷ്മി ഗോപൻ, ഹെഡ്മിസ്‌ട്രസ് സുഷമ .പി എന്നിവർ ആശംസകൾ നേരും. തൊടുപുഴ ജില്ലാ ആശുപത്രി ആർ.എം.ഒ ഡോ. പ്രീതി സി.ജെ ക്ലാസ് നയിക്കും. സ്കൂൾ പ്രിൻസിപ്പൽ ജയകുമാരി വി.ആർ സ്വാഗതവും അദ്ധ്യാപകൻ ഡയസ് ജോൺ സെബാസ്റ്റ്യൻ നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |