ന്യൂഡൽഹി: പാളം തെറ്റിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഇ.എം.യു ലോക്കൽ ട്രെയിൻ പ്ളാറ്റ്ഫോമിലേക്ക് ഇടിച്ചുകയറി. ചൊവ്വാഴ്‌ച രാത്രി ഉത്തർപ്രദേശിലെ മഥുര റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ആളപായമില്ല. ഡൽഹിയിലെ ശകുർബസ്തിയിൽ നിന്ന് വന്ന മെമു (04446) ട്രെയിൻ മഥുര ജംക്‌ഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിച്ചതും ലോക്കോ പൈലറ്റ് നിയന്ത്രിക്കുന്ന മുൻ ഭാഗത്തെ ബോഗി പാളം തെറ്റുകയായിരുന്നു. മുൻഭാഗം ഇലക്ട്രിക് പോസ്റ്റ് തകർത്തുകൊണ്ട് പ്ളാറ്റ്‌ഫോമിലേക്ക് ഇടിച്ചുകയറി. യാത്രക്കാരെയും ലോക്കോ പൈലറ്റുമാരെയും ഗാർഡിനെയും സുരക്ഷിതമായി പുറത്തെത്തിച്ചു. പ്ളാറ്റ്ഫോമിന്റെ ഒരു ഭാഗം പൂർണമായി തകർന്നു. റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |