രാജ്കോട്ട്: ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ ഓസ്ട്രേലിയ ഇന്ത്യയെ 66 റൺസിന് തോൽപ്പിച്ച് സമ്പൂർണ തോൽവിയെന്ന നാണക്കേട് ഒഴിവാക്കി. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കിയിരുന്നു.
രാജ്കോട്ടിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 50 ഓവറിൽ 352/7 എന്ന കൂറ്റൻ ടോട്ടലാണ് പടുത്തുയർത്തിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 49.4 ഓവറിൽ 286റൺസിന് ഓൾഔട്ടായി. രോഹിത് ശർമ്മയും (81), വിരാട് കൊഹ്ലിയും (56) അർദ്ധ സെഞ്ച്വറി നേടി. ഗില്ലിന്റെയും ഇഷാന്റെയും വാഷിംഗ്ടൺ സുന്ദറാണ് (18) രോഹിതിനൊപ്പം ഓപ്പണറായെത്തിയത്. ഓസീസിനായി മാക്സ്വെൽ 4 വിക്കറ്റ് വീഴ്ത്തി. നേരത്തേ മിച്ചൽ മാർഷ് (96), ലെബുഷെയ്ൻ (72), വാർണർ (56) എന്നിവരുടെ ബാറ്റിംഗാണ് ഓസീസിന് മികച്ച സ്കോർ സമ്മാനിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |