ചെറുതോണി: ഗാന്ധിജയന്തി, വയോജനദിനം എന്നിവയോടനുബന്ധിച്ച് പാറേമാവ് ആയുർവേദാശുപത്രി ഹാളിൽ വയോജനങ്ങൾക്ക് രോഗ പരിശോധനയും മരുന്നുവിതരണവും, യോഗക്ലാസ്സും നടക്കും. തിങ്കളാഴ്ച്ച രാവിലെ 9 മുതലാരംഭിക്കുന്ന പരിപാടികൾ ഒരുക്കുന്നത് ചെറുതോണി ഇ.എം.എസ്. സ്മാരക ലൈബ്രറിയും സീനിയർ സിറ്റിസൺസ് ഫ്രണ്ട്‌സ് അസോസിയേഷൻ ഇടുക്കി മേഖലാ കമ്മറ്റിയും ആയുർവേദ ആശുപത്രിയുടെ സഹായത്തോടെയാണ്. ചീഫ് മെഡിക്കൽ ഫീസർ ഡോ. കെ.ആർ സുരേഷ്‌കുമാർ ഉദ്ഘാടനം നിർവ്വഹിക്കും. യോഗ ഇൻസ്ട്രക്ടർ ദീപു അശോകൻ ക്ലാസിന് നേതൃത്വം നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |