നെടുങ്കണ്ടം: ഇന്ധനവുമായി വന്ന ടാങ്കർ ലോറിയിൽ തീയും പുകയും ഉയർന്നത് പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് 4.30നാണ് നെടുങ്കണ്ടത്തിന് സമീപം കല്ലാറിൽ ടാങ്കർ ലോറിയുടെ മുൻ ചക്രങ്ങളിൽ നിന്ന് തീ പടരുന്നത് നാട്ടുകാർ കണ്ടത്. ഉടൻ തന്നെ വാഹനം വഴിയരികിൽ നിറുത്തിക്കുകയും ഫയർഫോഴ്‌സിനെ വിവരമറിയിക്കുകയുമായിരുന്നു. തൊട്ടടുത്ത ഫയർ സ്റ്റേഷനിൽ നിന്ന് അഗ്‌നിശമനാസേന അംഗങ്ങളെത്തി തീ അണച്ചതിനാൽ വൻദുരന്തമാണ് ഒഴിവായത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടനെ ഡ്രൈവറായ വനിതയെ നാട്ടുകാർ വാഹനം തടഞ്ഞ് പുറത്തിറക്കുകയുമായിരുന്നു. എറണാകുളം അമ്പലമുകളിലെ പ്ലാന്റിൽ നിന്ന് നെടുങ്കണ്ടത്തെ പെട്രോൾ പമ്പിലേക്ക് എത്തിച്ച ഇന്ധനമായിരുന്നു വാഹനം. നാട്ടുകാരുടെ ഇടപെടലാണ് ദുരന്തത്തിന് കാരണമായേക്കാവുന്ന സംഭവം ഒഴിവാക്കിയത്. നെടുങ്കണ്ടം പൊലീസും സ്ഥലത്തെത്തി. ഇറക്കം ഇറങ്ങിയപ്പോൾ അമിതമായി ബ്രേക്ക് പിടിച്ചതിനാൽ ലൈനർ ചൂടായി തീ പിടിച്ചതാണ് എന്നാണ് പ്രാഥമിക നിഗമനം. സംഭവം സമയം 8000 ലിറ്റർ ഡീസലും 4000 ലിറ്റർ പെട്രോളും ടാങ്കറിൽ ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |