കൊച്ചി: പൊലീസ് സബ് ഇൻസ്‌പെക്ടർ ട്രെയിനി സെലക്ഷനുള്ള പി.എസ്.സി നടപടികൾക്കെതിരെ ഉദ്യോഗാർത്ഥികൾ നൽകിയ ഹർജി കേരള അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെ.എ.ടി) നാലാഴ്‌ചയ്ക്കകം തീർപ്പാക്കണമെന്ന് ഹൈക്കോടതി. എസ്.ഐ സെലക്ഷൻ കെ.എ.ടിയിലുള്ള ഹർജിയിലെ അന്തിമതീർപ്പിന് വിധേയമായിരിക്കുമെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്‌താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി. കെ.എ.ടിയിൽ ഹർജി നിലനിൽക്കെ സെലക്ഷൻ നടപടികൾ പൂർത്തിയാകുന്നത് ചൂണ്ടിക്കാട്ടി ആലുവ സ്വദേശി വിമൽ നൽകിയ ഹർജിയിലാണ് ഉത്തരവ്.
2019 ഡിസംബർ 30നാണ് പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചത്. ഒരുലക്ഷത്തിലധികം അപേക്ഷകരിൽ നിന്ന് പ്രാഥമികപരീക്ഷ നടത്തി 6,336പേരെ തിരഞ്ഞെടുത്തു. ഇവർക്ക് 2022 നവംബർ 22ന് മെയിൻപരീക്ഷ നടത്താൻ തീരുമാനിച്ചു. ഇതിനെതിരെയാണ് വിമൽ ഉൾപ്പെടെയുള്ള ഉദ്യോഗാർത്ഥികൾ കെ.എ.ടിയിൽ ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |