പീരുമേട്: വണ്ടിപ്പെരിയാറ്റിൽ ഭക്ഷ്യവിഷബാധയെത്തുടർന്ന് അഞ്ചുപേരേ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കീരിക്കര സ്വദേശികളായ പുഷ്പം( 63), വള്ളിയമ്മ(85) മേഘശ്രീ(12) എവരെയാണ് ഭക്ഷ്യ വിഷബാധയെ തുടർന്ന് വണ്ടിപ്പെരിയാർ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ ഞായറാഴ്ച മത്സ്യ മാർക്കറ്റിൽ നിന്നും മത്സ്യം വാങ്ങി പാചകം ചെയ്തു കഴിച്ചതാണ്. മീൻ കറി മാത്രമാണ് ഇവർകഴിച്ചതെന്ന് പറയുന്നു. കറുപ്പുപാലം സ്വദേശികളായ സോണിയ (29), ലത (49) എന്നിവർ വണ്ടിപ്പെരിയാറിലെ ഒരു ബേക്കറിയിൽ നിന്നും കേക്ക് വാങ്ങി കഴിച്ചതിനെത്തുടർന്ന് ചർദ്ദിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് ഇന്നലെ രാത്രിയിൽ ഇവരെ വണ്ടിപ്പെരിയാർ പി.എച്ച്.സിയിലും പ്രവേശിപ്പിച്ചു . ഇവർ ബേക്കറിയിൽ നിന്ന് വാങ്ങിയ കേക്കിന് നിറ വ്യത്യാസമുണ്ടായിരുന്നതായി പറയുന്നു .. ആരോഗ്യ വിഭാഗം അധികൃതർക്ക് ഇവർപരാതി നൽകി. ഏതാനും ദിവസങ്ങൾക്ക് മുൻപ് ആരോഗ്യ വിഭാഗവും ഭക്ഷ്യസുരക്ഷാ വിഭാഗവും സംയുക്തമായി വണ്ടിപ്പെരിയാറ്റിൽ പരിശോധന നടത്തിയിരുന്നു. എന്നിട്ടും വ്യാപാര സ്ഥാപനങ്ങളിൽ മത്സ്യവും ,മാംസവും പഴകിയ ഭക്ഷ്യവസ്തുക്കൾ വിൽപ്പന നടത്തുന്നതിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |