തൊടുപുഴ: കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള ഹൈദരാബാദിലെ എക്സ്റ്റൻഷൻ എഡ്യൂക്കേഷൻ ഇൻസ്റ്റിറ്റിയൂട്ട് ഏർപ്പെടുത്തിയ മികച്ച ഫീൽഡ് എക്സ്‌റ്റൻഷൻ ഓഫീസർക്കുള്ള നാഷണൽ അവാർഡിന് ഇളംദേശം ബ്ലോക്ക് ക്ഷീര വികസന ഓഫീസറായ സുധീഷ് എം.പിയും മികച്ച കർഷകനുള്ള അവാർഡിന് അമയപ്ര ക്ഷീരസഹകരണ സംഘത്തിലെ കർഷകനായ ഷൈൻ കെ.ബി കുറുമുള്ളാനിയിലും അർഹനായി. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ സുധീഷ് എം.പി, ഷൈൻ കെ.ബി. കുറുമുള്ളാനിയിൽ എന്നിവർ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണിന്റെ സാന്നിധ്യത്തിൽ പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |