ബംഗളൂരു: കോടീശ്വരനായ വയോധികന്റേത് എന്ന നിലയിൽ പ്രചരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗം. 102 കോടി രൂപ മൂല്യമുള്ള ഷെയറുകൾക്ക് ഉടമയാണ് ഇദ്ദേഹമെന്ന് വീഡിയോയിൽ പറയുന്നു. ബഹുരാഷ്ട്ര കമ്പനിയായ എൽ ആൻഡ് ടിയിൽ 80 കോടി, അൾട്രാ ടെക് സിമന്റ്സിൽ 21 കോടി, കർണാടക ബാങ്കിൽ ഒരു കോടി രൂപയുടെ ഷെയറുകളുണ്ട്. ആറ് ലക്ഷത്തോളം രൂപ വർഷം ഡിവിഡന്റായി ലഭിക്കുമെന്നും വീഡിയോയിൽ ഈ വയോധികൻ പറയുന്നു.
രാജീവ് മേത്ത എന്നയാളാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതേസമയം, ഇദ്ദേഹത്തിന്റെ പേരോ മറ്റു വിവരങ്ങളോ വ്യക്തമാക്കുന്നില്ല. കന്നഡയിലാണ് സംസാരം. കോടീശ്വരനായിട്ടും സാധാരണ ജീവിതമാണ് ഇദ്ദേഹം നയിക്കുന്നതെന്ന് രാജീവ് മേത്ത പറയുന്നു. ചെറിയ, സാധാരണ വീടിനു മുന്നിൽ നിന്നാണ് വയോധികന്റെ വീഡിയോ പകർത്തിയിട്ടുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |