തിരുവനന്തപുരം: അട്ടപ്പാടി ഷോളയൂരിലെ പ്രീമെട്രിക് ഹോസ്റ്റലിൽ ആദിവാസി വിദ്യാർത്ഥിനികളെ മറ്റുള്ള വിദ്യാർത്ഥികളുടെ മുൻപിൽ വച്ച് വസ്ത്രം അഴിപ്പിച്ച സംഭവത്തിൽ മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മിഷൻ സ്വമേധയാ കേസെടുത്തു. 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ അഗളി (എസ്.എം.എസ് യൂണിറ്റ്) ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്, അട്ടപ്പാടി ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസർ എന്നിവർക്ക് കമ്മിഷൻ ചെയർമാൻ ബി. എസ്. മാവോജി നിർദേശം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |