സിംഗപ്പൂർ : സിംഗപ്പൂരിൽ നിർമ്മാണ സ്ഥലത്തുണ്ടായ അപകടത്തിൽ 34കാരനായ ഇന്ത്യൻ വംശജൻ മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് പാസീർ റിസ് ഇൻഡസ്ട്രിയൽ ഡ്രൈവ് 1 മേഖലയിലായിരുന്നു അപകടം.
വയറുകളും കേബിളുകളും ചുറ്റിവയ്ക്കുന്ന സിലിണ്ടർ ആകൃതിയിലെ ഒരു കേബിൾ ഡ്രം, അതിനെ താങ്ങിനിറുത്തിയിരുന്ന സ്റ്റീൽ സ്റ്റാൻഡിനെ മറികടന്ന് നീങ്ങിയതാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. പരിക്കേറ്റ തൊഴിലാളിയെ ചാങ്ങി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഇക്കൊല്ലം ഇതുവരെ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട 19 മരണങ്ങളാണ് സിംഗപ്പൂരിൽ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം 46 തൊഴിലാളികൾക്കാണ് ഇത്തരത്തിൽ ജീവൻ നഷ്ടമായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |