ഛണ്ഡീഗഡ്: മയക്കുമരുന്ന് കേസിൽ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ. സുഖ്‌പാൽ സിംഗ് ഖൈറയാണ് പഞ്ചാബ് പൊലീസിന്റെ പിടിയിലായത്. അദ്ദേഹത്തിന്റെ ഛണ്ഡീഗഡിലെ ബംഗ്ലാവിൽ നടന്ന റെയ്‌ഡിനെ തുടർന്നാണ് അറസ്റ്ര്.
സുഖ്‌പാലിന്റെ പേരിൽ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് ആക്‌ട് പ്രകാരം രജിസ്റ്റർ ചെയ്ത പഴയ ഒരു കേസുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ഇന്ന് രാവിലെ ജലാലാബാദ് പൊലീസ് അദ്ദേഹത്തിന്റെ വസതിയിൽ റെയ്‌ഡ് നടത്തിയത്. ഉദ്യോഗസ്ഥരെ കണ്ടതോടെ രോഷാകുലനായ സുഖ്‌പാൽ പൊലീസ് നടപടിയെ ചോദ്യം ചെയ്യുകയും സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയ വൈരാഗ്യം തീർക്കാനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അദ്ദേഹം ഫേസ്‌ബുക്ക് ലൈവിലൂടെ പറഞ്ഞു.
പൊലീസ് ഉദ്യോഗസ്ഥരോട് സുഖ്‌പാൽ തർക്കിക്കുന്നതും അറസ്റ്റ് വാറണ്ട് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം. രാവിലെ തന്റെ കിടപ്പുമുറിയിൽ കയറിയതിന് സുഖ്‌പാൽ പൊലീസിനോട് കയർക്കുന്നതും കാണാം. ബിജെപിയെയും സംസ്ഥാന സർക്കാരിനെയും നിരന്തരം വിമർശിക്കുകയും അവരുടെ നയങ്ങൾക്കെതിരെ ട്വീറ്റ് ചെയ്യുകയും ചെയ്യുന്ന നേതാവാണ് സുഖ്‌പാൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |