SignIn
Kerala Kaumudi Online
Wednesday, 29 November 2023 7.41 AM IST

പാകിസ്ഥാനിൽ റെക്കാഡ് കളക്ഷൻ നേടിയ ഇന്ത്യൻ സിനിമ ഖാൻമാരുടെയല്ല; ഈ യുവതാരത്തിന്റേതാണ്

cinema

മറ്റ് അനേകം രാജ്യങ്ങളെപ്പോലെ ഇന്ത്യൻ സിനിമയ്ക്ക് കടുത്ത ആരാധകരുള്ള രാജ്യമാണ് പാകിസ്ഥാൻ. ഇരുരാജ്യങ്ങൾ തമ്മിൽ കാലങ്ങൾ പഴക്കമുള്ള നയതന്ത്രപരമായ ശത്രുതയുണ്ടെങ്കിലും ഇന്ത്യൻ സിനിമകൾ പ്രിയപ്പെട്ടതാണ് പാക് ജനതയ്ക്ക്. പാകിസ്ഥാനിൽ റെക്കാഡ് സൃഷ്‌ടിച്ച ഇന്ത്യൻ സിനിമകൾ ഏതാണെന്ന് അറിയാമോ?

  • ബോളിവുഡ് സൂപ്പർതാരം സഞ്ചയ് ദത്തിന്റെ ജീവചരിത്രം പറയുന്ന സിനിമയായ സഞ്ചുവാണ് പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ സിനിമ. പ്രശസ്ത സംവിധായകൻ രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്ത സഞ്ചു 2018ലാണ് പുറത്തിറങ്ങിയത്. സഞ്ചയ് ദത്തായി സ്‌ക്രീനിലെത്തിയ റൺബീർ കബൂറിന്റെ സിനിമാ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ഈ സിനിമ. 2023ലെ കണക്കുകൾ പ്രകാരം 586 കോടിയിലധികം കളക്ഷനാണ് ഇന്ത്യയിൽ സഞ്ചു നേടിയത്. 37.60 കോടി രൂപയാണ് പാകിസ്ഥാനിൽ നിന്ന് സഞ്ചു നേടിയത്. ഷാരൂഖ് ഖാനോ, സൽമാൻ ഖാനോ, ആമിർ ഖാനോ അല്ല, മറിച്ച് പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് സിനിമ നൽകിയ താരമെന്ന റെക്കാഡ് റൺബീർ കപൂറിന് സ്വന്തം.
  • പാകിസ്ഥാനിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ സിനിമ സൽമാൻ ഖാൻ നായകനായ സുൽത്താൻ ആണ്. ഗുസ്‌തി താരത്തിന്റെ ജീവിതകഥ പറയുന്ന സിനിമ 2016ൽ ആണ് പുറത്തിറങ്ങിയത്. 33 കോടി രൂപയാണ് പാകിസ്ഥാനിൽ സുൽത്താന്റെ കളക്ഷൻ റേറ്റ്.
  • ആമിർ ഖാൻ നായകനായെത്തിയ പി കെയാണ് സുൽത്താന്റെ തൊട്ടുപിന്നാലെയുള്ളത്. 2014ൽ ഇറങ്ങിയ രാജ്‌കുമാർ ഹിറാനി ചിത്രം പി കെ 23.50 കോടി രൂപയാണ് പാകിസ്ഥാനിൽ നിന്ന് നേടിയത്.
  • 2015ൽ ഇറങ്ങിയ സൽമാൻ ഖാൻ ചിത്രം ബജ്‌റംഗി ഭായ്‌ജാൻ പാകിസ്ഥാനിൽ 23.20 കോടിയും ഷാരൂഖ് ഖാൻ-കജോൾ എവർഗ്രീൻ സൂപ്പർഹിറ്റ് ചിത്രം ദിൽവാലേ ദുൽഹനിയ ലേ ജായേംഗെ 20 കോടിയും നേടി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA, PAKISTAN, HIGHEST GROSSING BOLLYWOOD MOVIES, RANBIR KAPOOR
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.