കൊല്ലത്ത് സൈനികന്റെ ശരീരത്തിൽ നിരോധിത സംഘടനയായ പിഎഫ്‌ഐ എന്നെഴുതിയ സംഭവത്തിലെ പ്രതികരണത്തിൽ കൂടുതൽ ന്യായീകരണവുമായി അനിൽ ആന്റണി. പരാതി വ്യാജമാണെന്ന് തെളിയുകയും കഴിഞ്ഞദിവസം സൈനികനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ ആദ്യപ്രതികരണത്തെ ന്യായീകരിച്ച് അനിൽ സമൂഹമാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
സൈനികനും അയാളുടെ സുഹൃത്തും വ്യാജൻമാരെന്ന് തെളിഞ്ഞെങ്കിലും അത് തീവ്ര ഇസ്ലാമിസ്റ്റുകളുടെ അപകടകരമായ പ്രഭവകേന്ദ്രമായി കേരളം ഉയർന്നുവരുന്നു എന്ന വസ്തുത ഇല്ലാതാക്കുന്നില്ലെന്നാണ് സമൂഹമാദ്ധ്യമ കുറിപ്പിലൂടെ അനിൽ ആന്റണി പറഞ്ഞത്. രാഷ്ട്രീയക്കാർ, മാദ്ധ്യമങ്ങൾ, വസ്തുത പരിശോധിക്കുന്നവർ തുടങ്ങിയ തീവ്രവാദത്തോട് അനുഭാവം പുലർത്തുന്ന ഒരു വലിയ സംഘം താൻ രണ്ട് ദിവസം മുമ്പ് നടത്തിയ ചില പ്രസ്താവനകളിൽ അസ്വസ്ഥരായതായി കണ്ടുവെന്നും കുറിപ്പിൽ അനിൽ ആന്റണി പറഞ്ഞു.
സൈനികനെ മർദ്ദിച്ച് ശരീരത്തിൽ പിഫ്ഐ എന്നെഴുതിയത് നടുക്കുന്ന വാർത്തയാണെന്നായിരുന്നു അനിൽ ആന്റണി എൻഐഎയോട് പ്രതികരിച്ചത്. സംഭവത്തിൽ സിപിഎമ്മിലെയോ കോൺഗ്രസിലെയോ നേതാക്കൾ പ്രതികരിക്കാത്തത് സങ്കടകരമാണെന്നും അവർ ചില പ്രത്യേക ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയാണെന്നും അനിൽ ആന്റണി ആരോപിച്ചിരുന്നു. ഇതിനുശേഷമാണ് പ്രശസ്‌തനാകാനും ജോലിയിലെ ഉയർച്ചയ്ക്കും വേണ്ടി സൈനികൻ നാടകം കളിച്ചതായിരുന്നുവെന്ന് തെളിഞ്ഞത്.
അനിൽ ആന്റണിയുടെ സമൂഹമാദ്ധ്യമക്കുറിപ്പിന്റെ പൂർണരൂപം
തീവ്രവാദത്തോട് അനുഭാവം പുലർത്തുന്ന ഒരു വലിയ സംഘം - രാഷ്ട്രീയക്കാർ, മാധ്യമങ്ങൾ, വസ്തുത പരിശോധിക്കുന്നവർ എന്നിവരെല്ലാം രണ്ട് ദിവസം മുമ്പ് ഞാൻ നടത്തിയ ചില പ്രസ്താവനകളിൽ അസ്വസ്ഥരായതായി കണ്ടു. സൈനികനും അയാളുടെ സുഹൃത്തും വ്യാജൻമാരെന്ന് തെളിഞ്ഞു. എന്നാൽ അത് തീവ്ര ഇസ്ലാമിസ്റ്റുകളുടെ അപകടകരമായ പ്രഭവകേന്ദ്രമായി കേരളം ഉയർന്നുവരുന്നു എന്ന വസ്തുത ഇല്ലാതാകുന്നില്ല. കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഐഎസുമായി ബന്ധമുള്ള പിഎഫ്ഐയുടെ ഒന്നിലധികം രഹസ്യനീക്കങ്ങൾ ദേശീയ അന്വേഷണ ഏജൻസി തകർത്തു. ഈ തീവ്രവാദ ഗ്രൂപ്പുകൾക്ക് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയതിന് ഒരു കേരള പോലീസ് ഉദ്യോഗസ്ഥനെ തന്നെ അടുത്തിടെ സസ്പെന്റ് ചെയ്തിരുന്നു.
കോൺഗ്രസും സിപിഎമ്മും മുസ്ലിം ലീഗും ഉൾപ്പെടുന്ന പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ' സഖ്യവും അവരുമായി ബന്ധമുള്ള മാധ്യമങ്ങളും ഫാക്ട് ചെക്ക് സുഹൃത്തുക്കളുമെല്ലാം ഒരു വലിയ സാമൂഹിക വിരുദ്ധ ദേശീയ നെറ്റ്‌വർക്കിനെയും അവരുടെ സംശയാസ്പദമായ പ്രവർത്തനങ്ങളെയും ഈ സംഭവം ഉപയോഗിച്ച് വെള്ളപൂശാൻ ശ്രമിക്കുകയാണ്. അവയെല്ലാം രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് അപകടകരമാണ്'
തീവ്രവാദത്തോട് അനുഭാവം പുലർത്തുന്ന ഒരു വലിയ സംഘം - രാഷ്ട്രീയക്കാർ, മാധ്യമങ്ങൾ, വസ്തുത പരിശോധിക്കുന്നവർ എന്നിവരെല്ലാം രണ്ട് ദിവസം മുമ്പ് ഞാൻ നടത്തിയ ചില പ്രസ്താവനകളിൽ അസ്വസ്ഥരായതായി കണ്ടു. സൈനികനും അയാളുടെ സുഹൃത്തും വ്യാജൻമാരെന്ന് തെളിഞ്ഞു. എന്നാൽ അത് തീവ്ര ഇസ്ലാമിസ്റ്റുകളുടെ…
— Anil K Antony (@anilkantony) September 28, 2023
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |