തിരുവനന്തപുരം: സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർമാൻ സ്ഥാനം ഏറ്റെടുത്തതായി നടൻ സുരേഷ് ഗോപി അറിയിച്ചു. ഓഫീസോ ശമ്പളമോ താൻ സ്വീകരിക്കില്ലെന്നും സുരേഷ് ഗോപി കുറിച്ചു. പ്രധാനമന്ത്രിയ്ക്കും ആഭ്യന്തരമന്ത്രിയ്ക്കും, വകുപ്പ് മന്ത്രി അനുരാഗ് സിംഗ് താക്കൂറിനും നന്ദി അറിയിച്ചുകൊണ്ടാണ് സുരേഷ് ഗോപി ഫേസ്ബുക്കിൽ സമ്മതം അറിയിച്ചത്.
രാഷ്ട്രീയക്കാരന്റെ എല്ലാ ചുമതലകളും തുടർന്നും വഹിക്കുമെന്ന ഉറപ്പോടെയാണ് താൻ ചുമതലയേൽക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ഗാന്ധിജയന്തി റാലിക്ക് ഒരു തടസവും ഉണ്ടാകില്ലെന്നും പ്രതിഷേധ മാർച്ചിനൊപ്പം താനും പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |