തിരുവനന്തപുരം: മിതമായ നിരക്കിൽ നൂതനജലഗതാഗത സംവിധാനമൊരുക്കുന്ന കൊച്ചി വാട്ടർ മെട്രോ ഇനി തലസ്ഥാനവാസികൾക്കും കണ്ടറിയാം. സംസ്ഥാനത്തിന്റെ നേട്ടങ്ങൾ വിളിച്ചോതുന്ന കേരളീയം ജനകീയോത്സവത്തിന്റെ ഭാഗമായാണ് വാട്ടർ മെട്രോ കൊച്ചി വിടുന്നത്. വാട്ടർ മെട്രോ യാനത്തെ തലസ്ഥാനവാസികൾക്കായി പുത്തരിക്കണ്ടം മൈതാനിയിലായിരിക്കും പ്രദർശിപ്പിക്കുക. കൊച്ചി കായലിൽ സർവീസ് നടത്തുന്ന അതേ ബോട്ടാണ് ഇവിടേയ്ക്ക് എത്തിക്കുക.
നവംബർ ഒന്ന് മുതൽ ഏഴ് വരെ അരങ്ങേറുന്ന കേരളീയത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായാണ് വാട്ടർ മെട്രോ ബോട്ട് പുത്തരിക്കണ്ടത്തുള്ള പ്രധാന വേദിയിലെത്തുക. കേരളീയത്തിന്റെ പ്രധാന ആശയമായ ജലസംരക്ഷണ ക്യാംമ്പയിനിന്റെ പ്രസക്തി വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. പൂർണമായും ഹരിത ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന വാട്ടർ മെട്രോ കേരളീയത്തിന്റെ തീമിനോട് ചേർന്നുനിൽക്കുന്നു. കൂടാതെ സംസ്ഥാനത്തിന്റെ ജലഗതാഗത മേഖലയിലെ വികസന നേട്ടവുമായാണ് വാട്ടർ മെട്രോ അവതരിപ്പിക്കപ്പെടുന്നത്. അതിനാൽ തന്നെ സന്ദർശകർക്ക് ബോട്ടിനുള്ളിൽ കയറി വാട്ടർമെട്രോയെ അടുത്തറിയാനുള്ള അവസരവുമുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |