ന്യൂഡൽഹി: തെലങ്കാനയിൽ മുതിർന്ന ബി.ആർ.എസ് നേതാവും മൽക്കാജ്ഗിരി സിറ്റിംഗ് എം.എൽ.എയുമായ മൈനമ്പള്ളി ഹനുമന്ത് റാവു, മുൻ എം.എൽ.എ വെമുല വീരേശം എന്നിവർ കോൺഗ്രസിൽ ചേർന്നു. ഇന്നലെ ഡൽഹിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യത്തിലാണ് ഇരുവരും പാർട്ടി അംഗത്വമെടുത്തത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി ബി.ആർ.എസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥിപട്ടികയിൽ മൽക്കാജ്ഗിരിയിൽ നിന്ന് മൈനാമ്പള്ളി ഹനുമന്ത് റാവുവിന്റെ പേരുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |