തിരുവനന്തപുരം: സംസ്ഥാന വിവരാവകാശ കമ്മിഷനിലെ ഒഴിവുകളിലേക്ക് അടുത്തിടെ വിരമിച്ച മുൻ നിയമസെക്രട്ടറി ഹരി വി.നായരുടേതുൾപ്പെടെയുള്ള മൂന്നുപേരുടെ ചുരുക്കപ്പട്ടിക പൊതുഭരണവകുപ്പ് തയ്യാറാക്കിയതായി സൂചന. പേരുകൾ പുറത്തുവിട്ടിട്ടില്ല.
52 അപേക്ഷകളിൽ നിന്നാണ് ചുരുക്കപ്പട്ടിക തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിച്ചത്. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നിയമമന്ത്രിയും ഉൾപ്പെട്ട മൂന്നംഗ സമിതിയാണ് നിയമനം നടത്തേണ്ടത്.
മുൻ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മേത്തയാണ് സംസ്ഥാന മുഖ്യ വിവരാവകാശ കമ്മിഷണർ. അഞ്ചു അംഗങ്ങളാണ് കമ്മിഷനിൽ ആകെ. അഞ്ച് വർഷമോ 65 വയസ് തികയുന്നത് വരെയോ ആണ് കാലാവധി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |