ജയിലറിനുശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അല്ലു അർജുൻ നായകൻ. ഇരുവരും ചേർന്നുള്ള ചിത്രത്തിന്റെ ആദ്യഘട്ട ചർച്ച നടന്നുവെന്നാണ് വിവരം. നെൽസനും അല്ലുവും ഒരുമിക്കുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാവും. തമിഴ് സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കളക്ഷൻ നേടിയ ആക്ഷൻ ത്രില്ലറായ ജയിലർ രജനികാന്ത് ആരാധകരുടെ പ്രിയ ചിത്രങ്ങളിലൊന്നായി മാറുകയും ചെയ്തു. മോഹൻലാൽ, ശിവ രാജ്കുമാർ എന്നിവരുടെ അതിഥി വേഷമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. തമന്ന ഭാട്ടിയ ആയിരുന്നു നായിക. വർമ്മൻ എന്ന പ്രതിനായക കഥാപാത്രമായി വിനായകൻ മികച്ച പ്രകടനം കാഴ്ചവച്ചു. വിജയ് ചിത്രം ബീസ്റ്റിന്റെ പരാജയത്തിൽ നിന്ന് നെൽസന്റെ ഉയർത്തെഴുന്നേല്പ് കൂടിയായിരുന്നു ജയിലർ. രജനികാന്തും നെൽസനും വീണ്ടും ഒരുമിക്കുന്നതിന് ആലോചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |