ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് ദേവിക സഞ്ജയ്‌യുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജ് ആദ്യ ചിത്രത്തിലൂടെ നേടിയെടുക്കാൻ സാധിച്ചു. ഫഹദ് ഫാസിലിനൊപ്പം നിറഞ്ഞു നിൽക്കുന്ന കഥാപാത്രത്തെയാണ് ഞാൻ പ്രകാശനിൽ ദേവിക അവതരിപ്പിച്ചത്. ജയറാമിന്റെയും മീര ജാസ്മിന്റെയും മകളായി അഭിനയിച്ച മകൾ എന്ന രണ്ടാമത്തെ ചിത്രത്തിലും ദേവികയുടെ കഥാപാത്രത്തെ ആരാധകർ കൈനീട്ടി സ്വീകരിച്ചു.
പഴയ കുട്ടിതാരമല്ല ഇപ്പോൾ ദേവിക.
ഒരു നായിക നടിയായി മാറിയ ദേവികയുടെ പുത്തൻ ഗ്ളാമർ ചിത്രങ്ങൾ സമൂഹ മാദ്ധ്യമത്തിൽ തരംഗമാവുന്നു. കുട്ടിയുടുപ്പിൽ അതീവ ഹോട്ടായാണ് പ്രത്യക്ഷപ്പെടുന്നത്. ഇപ്പോൾ സമൂഹ മാദ്ധ്യമത്തിൽ ദേവിക പങ്കുവയ്ക്കുന്നതിൽ ഏറെയും ഗ്ളാമർ ചിത്രങ്ങളാണ്.അതേസമയം നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദേവികയാണ് നായിക. സംവിധായകനും നടനുമായ റാഫിയുടെ മകൻ മുബിൻ. എം. റാഫിയാണ് നായകൻ. അർജുൻ അശോകനും പ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ തിരക്കഥയും റാഫിയുടേതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |