കൊച്ചി: അനുജൻ ജ്യേഷ്ഠനെ വെടിവച്ച് കൊലപ്പെടുത്തി. ആലുവയിലാണ് സംഭവം. ഹൈക്കോടതി ജീവനക്കാരനായ തോമസ്, എയർഗണ്‍ ഉപോയോഗിച്ചാണ് ജ്യേഷ്ഠൻ പോൾസനെ കൊലപ്പെടുത്തിയത്. വീട്ടിൽ ബൈക്ക് പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
ആലുവ എടയപ്പുറം തൈപ്പറമ്പിൽ വീട്ടിൽ വൃദ്ധനായ ജോസഫിനൊപ്പമാണ് മക്കളായ തോമസും പോൾസനും താമസിച്ചിരുന്നത്. പോൾസൻ ഇലക്ട്രീഷ്യനും, തോമസ് ഹൈക്കോടതിയിൽ സെക്ഷൻ ഓഫീസറുമാണ്. അർബുദ രോഗിയും മാനസിക പ്രശ്നങ്ങളുമുള്ള പോൾസൻ അച്ഛനുമായും അനുജനുമായും തർക്കം പതിവായിരുന്നു. ഇന്നലെയും പ്രശ്നങ്ങളുണ്ടായി. തുടര്‍ന്നാണ് എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവച്ചത്. കൊലപാതകത്തിന് ശേഷം തോമസ് തന്നെയാണ് പൊലീസിനെ വിളിച്ച് വിവരമറിയിച്ചത്. എയർഗണ്‍ കൈമാറി കുറ്റം സമ്മതിച്ചു. വീട്ടിൽ തർക്കങ്ങളുണ്ടായിരുന്നുവെന്ന് അയൽവാസികളും പറഞ്ഞു. ഇവരുടെ സഹോദരിയും തൊട്ടടുത്തായിരുന്നു താമസം.
അതേസമയം, സംസ്ഥാനത്ത് എയർഗൺ ആക്രമണങ്ങള്‍ വർദ്ധിക്കുന്നതായാണ് റിപ്പോർട്ട്. ഈ വർഷം മാത്രം ആറ് ആക്രമണങ്ങളാണ് ഉണ്ടായത്. മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്തു. ഒരു വർഷത്തിനിടെ സംസ്ഥാനത്ത് എയർഗണ്ണുകളുടെ വിൽപനയിലും വൻ വർദ്ധനവ് ഉണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |