മുംബയ്: ഒരു ഇന്ത്യൻ ക്രിക്കറ്റ് താരവുമായി നടി പൂജ ഹെഗ്ഡെയുടെ വിവാഹം നിശ്ചയിച്ചു എന്ന തരത്തിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാർത്തയിൽ പ്രതികരിച്ചിരിക്കുകയാണ് നടിയുടെ കുടുംബം. പ്രചരിക്കുന്ന വാർത്തയിൽ വാസ്‌തവമില്ലെന്നും കരിയറിൽ മാത്രമാണ് ഇപ്പോൾ നടിയുടെ ശ്രദ്ധയെന്നുമാണ് കുടുംബം അറിയിച്ചത്. മുംബയ് സ്വദേശിയായ ഒരു ഇന്ത്യൻ ക്രിക്കറ്റ് താരവുമായി പൂജ പ്രണയത്തിലാണെന്ന് മുൻപ് സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ സൂചനകളുണ്ടായിരുന്നു. ഇവ കുടുംബം തള്ളിയിരിക്കുകയാണ്.
നിലവിൽ ഒരു തെലുങ്ക് ചിത്രത്തിന്റെ സ്‌ക്രിപ്റ്റുമായി ബന്ധപ്പെട്ട് തിരക്കിലാണ് പൂജ. തെലുങ്ക്, ബോളിവുഡ് എന്നീ സിനിമ മേഖലകൾക്ക് പുറമേ തമിഴിലും പൂജയ്‌ക്ക് ശോഭനമായ ഭാവിയുണ്ടെന്ന് വ്യക്തമാക്കിയ കുടുംബം മൂന്ന് തെലുങ്ക് ചിത്രങ്ങളിൽ ഇപ്പോൾ പൂജ അഭിനയിക്കുന്നതായും അറിയിച്ചു. ദുവ്വാട ജഗന്നാഥം, മഹർഷി, അല വൈകുണ്ഠപുരമുലൂ,ബീസ്റ്റ് തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്നു പൂജ ഹെഗ്ഡെ. സൽമാൻ ഖാൻ നായകനായ കിസി ക ഭായ് കിസി കി ജാൻ ആണ് ഏറ്റവും ഒടുവിലായി പൂജയുടെ റിലീസ് ആയ ബോളിവുഡ് ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |