കോഴിക്കോട്: ഏലത്തൂർ ട്രെയിൻ തീവയ്പ് കേസിൽ എൻ ഐ എ കുറ്റപത്രം സമർപ്പിച്ചു. കേസിലെ പ്രതിയായ ഷാരൂഖ് സെയ്ഫി ഒറ്റയ്ക്കാണ് ട്രെയിനിന് തീയിട്ടതെന്നും കേരളം തിരഞ്ഞെടുത്തത് തിരിച്ചറിയാതിരിക്കാനാണെന്നുമാണ് കുറ്റപത്രത്തിലുള്ളത്.
ജിഹാദി പ്രവർത്തനമാണ് നടന്നതെന്നും എൻ ഐ എ വ്യക്തമാക്കി. പ്രതി ഓൺലൈൻ വഴിയാണ് ഭീകര ആശയങ്ങളിലേക്ക് ആകർഷിക്കപ്പെട്ടത്. യാത്രക്കാരെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ഇയാൾ ട്രെയിനിൽ കയറിയതെന്നും കുറ്റപത്രത്തിൽ പറയുന്നു.
കഴിഞ്ഞ ഏപ്രിലിൽ കോഴിക്കോട് എലത്തൂർ വച്ചാണ് ആലപ്പുഴ - കണ്ണൂർ എക്‌സ്‌പ്രസ് ട്രെയിനിൽ യാത്രക്കാരൻ സഹയാത്രികർക്ക് നേരെ തീ കൊളുത്തിയത്. ആക്രമണത്തിൽ സ്ത്രീകൾ ഉൾപ്പെടെ ഒൻപത് പേർക്ക് പൊള്ളലേറ്റിരുന്നു. പിന്നീട് തീപിടിത്തത്തിനിടെ കാണാതായ മൂന്നു പേരെ മരിച്ച നിലയിൽ കണ്ടെത്തി. മട്ടന്നൂർ സ്വദേശികളായ നൗഫിക്, റഹ്മത്ത്, സഹോദരിയുടെ മകൾ സഹറ എന്നിവരാണ് മരിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മഹാരാഷ്ട്രയിലെ രത്‌നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ഷാരൂഖിനെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |