കോട്ടയം: കുടുംബവഴക്കിനിടെ സ്വന്തം മാതാവിനെ ചവിട്ടിക്കൊന്ന കേസിൽ പ്രതിയായ മകനെ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ മരിച്ചനിലയിൽ കണ്ടെത്തി. ഓട്ടോ ഡ്രൈവറായ പനച്ചിക്കാട് പാതിയപ്പള്ളി കടവ് ഭാഗത്ത് തെക്കേകുറ്റ് വീട്ടിലെ കൊച്ചുകുഞ്ഞിന്റെ മകൻ ബിജു(52)വാണ് തൂങ്ങിമരിച്ചത്. വാകത്താനം പള്ളിയുടെ സമീപത്തുള്ള ഉദിക്കൽ പാലത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. ഇയാൾ കയറിൽ കുരുക്കിട്ട് പാലത്തിൽ നിന്ന് ചാടി തൂങ്ങിമരിക്കുകയായിരുന്നു എന്നാണ് നിഗമനം.
2022 ജനുവരി ഒന്നിനായിരുന്നു ബിജു, മാതാവായ സതി(80)യെ ചവിട്ടി കൊലപ്പെടുത്തിയത്. വഴക്കിനിടെ നിലത്തുവീണ സതിയെ ബിജു നെഞ്ചിൽ ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അറസ്റ്റിലായ ബിജു അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. അമ്മയ്‌ക്ക് വീണ് പരിക്കുപറ്റി എന്ന പേരിലാണ് ബിജു ആശുപത്രിയിലെത്തിച്ചത്. എന്നാൽ സതി മരിച്ചതോടെ മൃതദേഹത്തിൽ പരിശോധന നടത്തിയപ്പോൾ നെഞ്ചിലേറ്റ ചവിട്ടാണ് മരണത്തിനിടയാക്കിയതെന്ന് വ്യക്തമായിരുന്നു. ഇതിനുപിന്നാലെയാണ് ഇയാൾ പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |