തിരുവനന്തപുരം: അക്ഷയ കേന്ദ്രങ്ങൾ നിലനിർത്താൻ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്ന് സി.പി.ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ.ഫോറം ഒഫ് അക്ഷയ സെന്റർ എന്റർപ്രനേഴ്‌സിന്റെ (ഫേസ്) നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പുതിയ സേവന നിരക്ക് ഉടൻ പ്രഖ്യാപിക്കുക,അക്ഷയയ്ക്ക് മാത്രമായി ഡയറക്ടറെ നിയമിക്കുക,സംരംഭകരുടെ മൗലിക അവകാശങ്ങൾ ഹനിക്കുന്ന രീതിയിലുള്ള സർക്കാർ ഉത്തരവുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ചും ധർണയും .ഫേസ് പ്രസിഡന്റ് സ്റ്റീഫൻ ജോൺ അദ്ധ്യക്ഷനായ ധർണയിൽ എം.വിൻസെന്റ് എം.എൽ.എ, ഡി.സി.സി ജനറൽ സെക്രട്ടറി.കൃഷ്ണകുമാർ,മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ബീമാപള്ളി റഷീദ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |